10 March 2022 8:58 AM GMT
Summary
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ സര്‍ക്കാര്‍ നടത്തുന്ന വിവിധ പെന്‍ഷന്‍ പദ്ധതികളിലെ വരിക്കാരുടെ എണ്ണം 2022 ഫെബ്രുവരി അവസാനത്തോടെ ഏകദേശം 22.31 ശതമാനം ഉയര്‍ന്ന് 5.07 കോടിയിലെത്തിയതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ). 2022 ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം ഭരണത്തിന് കീഴിലുള്ള മൊത്തം പെന്‍ഷന്‍ ആസ്തി 7,17,467 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 28.21 ശതമാനം വര്‍ധനവുണ്ട്. 2021- 2022 സാമ്പത്തിക സര്‍വേ പ്രകാരം, 18-25 പ്രായപരിധിയിലുള്ളവര്‍ അടല്‍ […]
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ സര്‍ക്കാര്‍ നടത്തുന്ന വിവിധ പെന്‍ഷന്‍ പദ്ധതികളിലെ വരിക്കാരുടെ എണ്ണം 2022 ഫെബ്രുവരി അവസാനത്തോടെ ഏകദേശം 22.31 ശതമാനം ഉയര്‍ന്ന് 5.07 കോടിയിലെത്തിയതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ).
2022 ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം ഭരണത്തിന് കീഴിലുള്ള മൊത്തം പെന്‍ഷന്‍ ആസ്തി 7,17,467 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 28.21 ശതമാനം വര്‍ധനവുണ്ട്.
2021- 2022 സാമ്പത്തിക സര്‍വേ പ്രകാരം, 18-25 പ്രായപരിധിയിലുള്ളവര്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരുന്നത് വര്‍ധിച്ചിട്ടുണ്ട്. സര്‍വേ പ്രകാരം 2021 സെപ്തംബര്‍ വരെ 43 ശതമാനം വരിക്കാരും 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു, 2016 മാര്‍ച്ചില്‍ ഇത് 29 ശതമാനമായിരുന്നു. അതായത് വിരമിക്കലിന് വേണ്ടിയുള്ള സമ്പാദ്യത്തെ ഇന്ന് ചെറുപ്പക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണുന്നു എന്ന മനസിലാക്കാം.
അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനവും പെന്‍ഷനും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ജൂണ്‍ 1 ന് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന ആരംഭിച്ചത്. 18 വയസ് മുതല്‍ 40 വയസുവരെയുള്ള നിര്‍മാണതൊഴിലാളികള്‍, വ്യാപാരി-വ്യവസായികള്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ പദ്ധതിയില്‍ അംഗമാവാം.