8 March 2022 6:27 AM IST
Summary
മുംബൈ: 2021-ല്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ എണ്ണം 22 ശതമാനം വര്‍ദ്ധിച്ച് 1,824 ദശലക്ഷം സെക്കന്‍ഡിലെത്തിയതായി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബിഎആര്‍സി) തിങ്കളാഴ്ച പറഞ്ഞു. കൊവിഡിന് ശേഷം മുന്‍ വര്‍ഷത്തേതിനേക്കാള്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. 2019 ലെ 1,542 ദശലക്ഷം സെക്കന്‍ഡില്‍ നിന്ന് 2020-ല്‍ 1,497 ദശലക്ഷം സെക്കന്‍ഡായി പരസ്യ ദൈര്‍ഘ്യം കുറഞ്ഞിരുന്നു. ബിസിസിഐ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പരസ്യദാതാക്കള്‍ക്കിടയില്‍ വലിയ താല്‍പ്പര്യം സൃഷ്ടിച്ചില്ല. 2021 ല്‍ 16.80 ലക്ഷം സെക്കന്റുകള്‍ മാത്രമാണ് […]
മുംബൈ: 2021-ല്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ എണ്ണം 22 ശതമാനം വര്‍ദ്ധിച്ച് 1,824 ദശലക്ഷം സെക്കന്‍ഡിലെത്തിയതായി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബിഎആര്‍സി) തിങ്കളാഴ്ച പറഞ്ഞു. കൊവിഡിന് ശേഷം മുന്‍ വര്‍ഷത്തേതിനേക്കാള്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചത്.
2019 ലെ 1,542 ദശലക്ഷം സെക്കന്‍ഡില്‍ നിന്ന് 2020-ല്‍ 1,497 ദശലക്ഷം സെക്കന്‍ഡായി പരസ്യ ദൈര്‍ഘ്യം കുറഞ്ഞിരുന്നു.
ബിസിസിഐ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പരസ്യദാതാക്കള്‍ക്കിടയില്‍ വലിയ താല്‍പ്പര്യം സൃഷ്ടിച്ചില്ല. 2021 ല്‍ 16.80 ലക്ഷം സെക്കന്റുകള്‍ മാത്രമാണ് പരസ്യമുണ്ടായിരുന്നതെന്ന് ബിഎആര്‍സി പറയുന്നു.
പ്രീമിയം ഹൈ-ഡെഫനിഷന്‍ ചാനലുകളുടെ പരസ്യത്തില്‍ 11 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ വിഭാഗത്തില്‍ 22 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല.
പൊതുവേ നോക്കുകയാണെങ്കില്‍, മികച്ച പത്ത് പരസ്യദാതാക്കള്‍ 780 മില്യണ്‍ സെക്കന്‍ഡുകള്‍ പരസ്യം നല്‍കിയതായി കണക്കാക്കാം.
2021 ല്‍ പ്രക്ഷേപണമേഖലയ്ക്ക് ആവശ്യമായ പ്രോത്സാഹനം ലഭിക്കേണ്ടതുണ്ടെന്ന് ബിഎആര്‍സി ക്ലയന്റ് പാര്‍ട്ണര്‍ഷിപ്പ് റവന്യൂ ഫംഗ്ഷന്‍ തലവന്‍ ആദിത്യ പഥക് പറഞ്ഞിരുന്നു. കൂടാതെ 9,000-ത്തിലധികം പരസ്യദാതാക്കള്‍ ടെലിവിഷന്‍ അവരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു മാധ്യമമായി തിരഞ്ഞെടുത്തു.
2021-ല്‍ ടിവിയില്‍ ആകെ 9,239 പരസ്യദാതാക്കളും 14,616 ബ്രാന്‍ഡുകളും പരസ്യം ചെയ്തു.
അതിവേഗം വിറ്റു പോകുന്ന ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തിന്റെ പരസ്യം, 1,117 ദശലക്ഷം സെക്കന്‍ഡ് ദൈര്‍ഘ്യത്തോടെ ഏറ്റവും ഉയര്‍ന്ന വിഹിതം കാഴ്ച്ചവച്ചു. തൊട്ടുപിന്നാലെ 185 ദശലക്ഷം സെക്കന്‍ഡില്‍ ഇ-കൊമേഴ്സ്, കെട്ടിട, വ്യാവസായിക, ഭൂമി എന്നീ മേഖലയിലെ പരസ്യങ്ങള്‍ 60 ദശലക്ഷം സെക്കന്‍ഡില്‍ പ്ലേ ചെയ്യപ്പെട്ടു.
ടിവി വിഭാഗത്തില്‍, ഹിന്ദി പൊതു വിനോദ ചാനലുകളാണ് ഏറ്റവുമധികം പരസ്യ വിഹിതം നേടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭോജ്പുരിയിലും പരസ്യങ്ങൾ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2019 ല്‍ പഞ്ചാബി, മറാത്തി, ഗുജറാത്തി, അസമീസ് ഭാഷാ ചാനലുകളും 40 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി.
ടോക്കിയോ ഒളിംപിക്സിൽ മൊത്തം 34 പരസ്യദാതാക്കളും 61 ബ്രാന്‍ഡുകളും പരസ്യം ചെയ്തിരുന്നു. പരസ്യത്തിന്റെ ഏകദേശം മൂന്നിലൊന്നും ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഒളിമ്പ്യന്‍മാരെ ഉള്‍പ്പെടുത്തി ഉള്ളതായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.