image

6 March 2022 10:43 PM

Banking

ബംഗാൾ-ബംഗ്ലാദേശ് അതിർത്തി തുറമുഖത്ത് ചരക്ക് നീക്കം തടസ്സപ്പെട്ടു

MyFin Desk

ബംഗാൾ-ബംഗ്ലാദേശ് അതിർത്തി തുറമുഖത്ത് ചരക്ക് നീക്കം തടസ്സപ്പെട്ടു
X

Summary

രണ്ട് പേരുടെ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്ലിയറിംഗ് ആൻഡ് ഫോർവേഡിംഗ് ഏജന്റുമാർ പ്രക്ഷോഭം നടത്തി. തുടർന്ന്  പെട്രാപോൾ-ബെനാപോൾ ലാൻഡ് അതിർത്തി തുറമുഖത്ത് ഉഭയകക്ഷി വ്യാപാരം രണ്ട് ദിവസമായി നിലച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു യോഗം നടന്നെങ്കിലും ഒരു പരിഹാരവും കണ്ടെത്തിയില്ലെന്ന് പെട്രാപോൾ ലാൻഡ് പോർട്ട് മാനേജർ കമലേഷ് സൈനി പറഞ്ഞു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് പെട്രപോളും അന്താരാഷ്ട്ര അതിർത്തിയുടെ മറുവശത്ത് ബെനാപോളും സ്ഥിതി ചെയ്യുന്നത്. "ശനി, ഞായർ ദിവസങ്ങളിൽ ചരക്ക് നീക്കമുണ്ടായിരുന്നില്ല. […]


രണ്ട് പേരുടെ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്ലിയറിംഗ് ആൻഡ് ഫോർവേഡിംഗ് ഏജന്റുമാർ പ്രക്ഷോഭം നടത്തി. തുടർന്ന് പെട്രാപോൾ-ബെനാപോൾ ലാൻഡ് അതിർത്തി തുറമുഖത്ത് ഉഭയകക്ഷി വ്യാപാരം രണ്ട് ദിവസമായി നിലച്ചു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു യോഗം നടന്നെങ്കിലും ഒരു പരിഹാരവും കണ്ടെത്തിയില്ലെന്ന് പെട്രാപോൾ ലാൻഡ് പോർട്ട് മാനേജർ കമലേഷ് സൈനി പറഞ്ഞു.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് പെട്രപോളും അന്താരാഷ്ട്ര അതിർത്തിയുടെ മറുവശത്ത് ബെനാപോളും സ്ഥിതി ചെയ്യുന്നത്.

"ശനി, ഞായർ ദിവസങ്ങളിൽ ചരക്ക് നീക്കമുണ്ടായിരുന്നില്ല. ബംഗ്ലാദേശിൽ അവധിയായതിനാൽ വെള്ളിയാഴ്ച ശാന്തമായിരുന്നു. ആ രാജ്യത്തിന്റെ അതിർത്തിയിൽ പ്രക്ഷോഭം നടക്കുന്നുണ്ട്.,” സൈനി പിടിഐയോട് പറഞ്ഞു.

ബംഗ്ലാദേശ് കസ്റ്റംസ് രണ്ട് സി ആൻഡ് എഫ് ഏജന്റുമാരുടെ ലൈസൻസ് റദ്ദാക്കുകയും സ്റ്റാഫ് അസോസിയേഷനിലെ അംഗത്തിനെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു.