image

5 March 2022 5:41 AM GMT

ഇന്ത്യ-സിംഗപ്പൂര്‍ വ്യോമ പാത പുനരാരംഭിച്ചു

Myfin Editor

ഇന്ത്യ-സിംഗപ്പൂര്‍ വ്യോമ പാത പുനരാരംഭിച്ചു
X

Summary

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും സിംഗപ്പൂര്‍ പ്രവേശന അനുമതി നല്‍കി. എന്നാല്‍ യാത്രക്കാര്‍ രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചവരായിരിക്കണം. പുതുക്കിയ തീരുമാനം കഴിഞ്ഞ വെള്ളിയാഴിച്ചയാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് അറിയിച്ചത്. വാക്‌സീന്‍ സ്വീകരിച്ച ആളുകള്‍ക്ക് സിംഗപ്പൂരില്‍ എത്തിയ ശേഷമുള്ള ക്വാറന്റീന്‍ നിര്‍ബന്ധമല്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തന്നെ സിംഗപ്പൂര്‍ പാത തുറന്നിരുന്നു. എന്നാല്‍ ഡല്‍ഹി, മുംബൈ ചെന്നൈ എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. പുതിയ ഉത്തരവിലൂടെ കൂടുതല്‍ ആളുകള്‍ക്ക് […]


മുംബൈ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും സിംഗപ്പൂര്‍ പ്രവേശന അനുമതി നല്‍കി. എന്നാല്‍ യാത്രക്കാര്‍ രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ചവരായിരിക്കണം.

പുതുക്കിയ തീരുമാനം കഴിഞ്ഞ വെള്ളിയാഴിച്ചയാണ് സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് അറിയിച്ചത്.

വാക്‌സീന്‍ സ്വീകരിച്ച ആളുകള്‍ക്ക് സിംഗപ്പൂരില്‍ എത്തിയ ശേഷമുള്ള ക്വാറന്റീന്‍ നിര്‍ബന്ധമല്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ സിംഗപ്പൂര്‍ പാത തുറന്നിരുന്നു. എന്നാല്‍ ഡല്‍ഹി, മുംബൈ ചെന്നൈ എന്നിവടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്.

പുതിയ ഉത്തരവിലൂടെ കൂടുതല്‍ ആളുകള്‍ക്ക് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് യാത്രാപാസ്സ് (വിസ), വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, RT-PCR സര്‍ട്ടിഫിക്കേറ്റ് എന്നിവ നിര്‍ബന്ധമാണ്.
കൂടാതെ പുറപ്പെടുന്ന രാജ്യത്ത് ഒരാഴ്ച്ച താമസിച്ചവരായിരിക്കണം എന്നും നിര്‍ബന്ധമാണ്.