4 March 2022 10:43 PM GMT
Summary
മുംബൈ: പുതിയ മൾട്ടി ക്യാപ് ഫണ്ടിലേക്ക് നിക്ഷേപകര്‍ 8,095 കോടി രൂപ നിക്ഷേപിച്ചതായി പ്രഖ്യാപിച്ച് ഏറ്റവും വലിയ ഫണ്ട് ഹൗസായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. ഭൂരിപക്ഷം തുകയും രാജ്യത്തെ 82 ശതമാനം പിന്‍ കോഡുകളില്‍ വ്യാപിച്ചു നിന്ന ചില്ലറ നിക്ഷേപകരില്‍ നിന്നുമാണ് സമാഹരിച്ചതെന്ന് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ ഡി പി സിംഗ് പറഞ്ഞു. ശരാശരി ടിക്കറ്റ് നിരക്ക് അഞ്ച് ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി കുറയുകയും ചെയ്തു. മാര്‍ക്കറ്റ് റെഗുലേറ്ററായ […]
മുംബൈ: പുതിയ മൾട്ടി ക്യാപ് ഫണ്ടിലേക്ക് നിക്ഷേപകര്‍ 8,095 കോടി രൂപ നിക്ഷേപിച്ചതായി പ്രഖ്യാപിച്ച് ഏറ്റവും വലിയ ഫണ്ട് ഹൗസായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട്.
ഭൂരിപക്ഷം തുകയും രാജ്യത്തെ 82 ശതമാനം പിന്‍ കോഡുകളില്‍ വ്യാപിച്ചു നിന്ന ചില്ലറ നിക്ഷേപകരില്‍ നിന്നുമാണ് സമാഹരിച്ചതെന്ന് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ചീഫ് ബിസിനസ് ഓഫീസര്‍ ഡി പി സിംഗ് പറഞ്ഞു.
ശരാശരി ടിക്കറ്റ് നിരക്ക് അഞ്ച് ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി കുറയുകയും ചെയ്തു.
മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി കഴിഞ്ഞ വര്‍ഷം മള്‍ട്ടിക്യാപ് വിഭാഗത്തെ പുനര്‍ നിർവചിച്ചിരുന്നു.
പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടാണ് എസ്ബിഐ എംഎഫ് ഓഫറിങ് നടത്തിയതെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപകരുടെ പ്രതികരണത്തില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
ഒരു ബാലൻസ്ഡ് അഡ്വാന്‍സ് ഫണ്ടിനായി 14,000 കോടി രൂപയിലധികം എസ്ബിഐ എംഎഫ് സമാഹരിച്ചിരുന്നു.
ഈ പുതിയ മള്‍ട്ടിക്യാപ് എന്‍എഫ്ഒ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നു സിംഗ് പറഞ്ഞു. മള്‍ട്ടിക്യാപ് ഒരു ഓഹരി കേന്ദ്രീകൃത ഫണ്ടാണ്.
പുതിയ ഫണ്ടിന്റെ സമയം വെല്ലുവിളി നിറഞ്ഞതാണെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മള്‍ട്ടിക്യാപ് ഫണ്ട് എന്‍എഫ്ഓ-യുടെ വരിക്കാരായ നിക്ഷേപകരില്‍ മൂന്നിലൊന്നും മ്യൂച്വല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നവരാണ്.
ഈ എന്‍എഫ്ഓ പൂർത്തീകരിച്ചതോടെ കമ്പനിയുടെ പ്രൊഡക്ട് സ്യൂട്ട് ഇവിടെ അവസാനിക്കുകയാണ്. പുതിയ മ്യൂച്വല്‍ ഫണ്ട് പ്രൊഡക്ടുകൾ ഉടനെ ഉണ്ടാവില്ല. നിലവിലുള്ള സ്‌കീമുകള്‍ നിക്ഷേപകരിലേക്ക് എത്തിക്കുക എന്നതാണ് ഇനിയുള്ള ലക്‌ഷ്യം.
ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള ശരിയായ സമയമാണിതെന്നും കുറഞ്ഞ മൂല്യം നിക്ഷേപകരെ മെച്ചപ്പെട്ട പ്രതിഫലം ലഭിക്കാന്‍ സഹായിക്കുമെന്നും സിംഗ് പറഞ്ഞു.