image

4 March 2022 1:07 AM GMT

E-commerce

‘മിന്ത്ര ഫോര്‍ ഹെര്‍' വരുന്നു

MyFin Desk

‘മിന്ത്ര ഫോര്‍ ഹെര്‍ വരുന്നു
X

Summary

ബാംഗ്ലൂര്‍: സ്ത്രീകള്‍ക്കായി മിന്ത്ര ഒരുക്കുന്ന 'മിന്ത്ര ഫോര്‍ ഹെര്‍' ഫാഷന്‍ ഇവന്റ് രണ്ടാം ഭാഗം മാര്‍ച്ച് 5 നും 8 നും ഇടയില്‍ നടക്കും. സ്ത്രീകള്‍ സ്ഥാപിച്ചതോ, സ്ത്രീകള്‍ നയിക്കുന്നതോ ആയ മുന്നൂറിലധികം ബ്രാന്‍ഡുകളാണ് ഇവന്റില്‍ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഫാഷന്‍, സൗന്ദര്യം, ലൈഫ്‌സ്റ്റെല്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ വനിതകൾക്ക് അവസരമൊരുക്കുന്നു. ഒന്‍പത് ലക്ഷത്തിലധികം ഉൽപ്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടാവും. ഓഫീസ് വസ്ത്രങ്ങള്‍, ലോഞ്ച് വസ്ത്രങ്ങള്‍, ജിം വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ മുതലായവ മിന്ത്രയുടെ വനിതാ ഉപഭോക്താക്കള്‍ക്ക് മിതമായ […]


ബാംഗ്ലൂര്‍: സ്ത്രീകള്‍ക്കായി മിന്ത്ര ഒരുക്കുന്ന 'മിന്ത്ര ഫോര്‍ ഹെര്‍' ഫാഷന്‍ ഇവന്റ് രണ്ടാം ഭാഗം മാര്‍ച്ച് 5 നും 8 നും ഇടയില്‍ നടക്കും. സ്ത്രീകള്‍ സ്ഥാപിച്ചതോ, സ്ത്രീകള്‍ നയിക്കുന്നതോ ആയ മുന്നൂറിലധികം ബ്രാന്‍ഡുകളാണ് ഇവന്റില്‍ പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഫാഷന്‍, സൗന്ദര്യം, ലൈഫ്‌സ്റ്റെല്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ വനിതകൾക്ക് അവസരമൊരുക്കുന്നു. ഒന്‍പത് ലക്ഷത്തിലധികം ഉൽപ്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടാവും.

ഓഫീസ് വസ്ത്രങ്ങള്‍, ലോഞ്ച് വസ്ത്രങ്ങള്‍, ജിം വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ മുതലായവ മിന്ത്രയുടെ വനിതാ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ അവസരമുണ്ട്. മൂവായിരത്തിലധികം ബ്രാന്‍ഡുകളുടെ പങ്കാളിത്തത്തോടെ ഒന്‍പത് ലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഈ ഇവന്റ് മുൻ പതിപ്പിനെക്കാള്‍ വിപുലമായതാണ്.

വളരുന്ന സോഷ്യല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ മിന്ത്ര സ്റ്റുഡിയോ, എം-ലൈവ് എന്നിവയും ഇതിൽ പങ്കെടുക്കും.

ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കായുള്ള ഇന്ത്യയിലെ മുന്‍നിര പ്ലാറ്റ്‌ഫോമാണ് മിന്ത്ര. ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ അഭിവാജ്യ ഘടകം കൂടിയാണിത്. ഇന്ത്യയിലെ അയ്യായിരത്തിലധികം മുന്‍നിര ഫാഷന്‍, ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡുകളുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.