image

28 Feb 2022 11:52 PM GMT

Banking

റഷ്യയുടെ റിസ്ക് റേറ്റിംഗ് ഇസിജിസി അവലോകനം ചെയ്യുന്നു

James Paul

റഷ്യയുടെ  റിസ്ക് റേറ്റിംഗ്  ഇസിജിസി അവലോകനം ചെയ്യുന്നു
X

Summary

റഷ്യയും യുക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ, റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ വിഭാഗത്തിൽ മാറ്റം വരുത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള എക്സ്പോർട്ട്സ് ക്രഡിറ്റ് ഗ്യാരൻറി കോർപ്പറേഷൻ (ECGC) അറിയിച്ചു. "സമീപകാല വാണിജ്യ വീക്ഷണത്തെ അടിസ്ഥാനമാക്കി, റഷ്യയുടെ രാജ്യ-അപകട വർഗ്ഗീകരണം ഫെബ്രുവരി 25 മുതൽ പരിഷ്കരിക്കാൻ തീരുമാനിച്ചു." ഇസിജിസി പറഞ്ഞു. ഇസിജിസി റഷ്യയെ 'ഓപ്പൺ കവർ' വിഭാഗത്തിൽ നിന്ന് നിയന്ത്രിത കവർ വിഭാഗത്തിലേക്ക് മാറ്റി. ഓപ്പൺ കവർ വിഭാഗങ്ങൾ പോളിസി ഉടമകളെ കൂടുതൽ ഉദാരവൽക്കരിച്ച അടിസ്ഥാനത്തിൽ പരിരക്ഷ നേടാൻ […]


റഷ്യയും യുക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ, റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ വിഭാഗത്തിൽ മാറ്റം വരുത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള എക്സ്പോർട്ട്സ് ക്രഡിറ്റ് ഗ്യാരൻറി കോർപ്പറേഷൻ (ECGC) അറിയിച്ചു.

"സമീപകാല വാണിജ്യ വീക്ഷണത്തെ അടിസ്ഥാനമാക്കി, റഷ്യയുടെ രാജ്യ-അപകട വർഗ്ഗീകരണം ഫെബ്രുവരി 25 മുതൽ പരിഷ്കരിക്കാൻ തീരുമാനിച്ചു." ഇസിജിസി പറഞ്ഞു.

ഇസിജിസി റഷ്യയെ 'ഓപ്പൺ കവർ' വിഭാഗത്തിൽ നിന്ന് നിയന്ത്രിത കവർ വിഭാഗത്തിലേക്ക് മാറ്റി.

ഓപ്പൺ കവർ വിഭാഗങ്ങൾ പോളിസി ഉടമകളെ കൂടുതൽ ഉദാരവൽക്കരിച്ച അടിസ്ഥാനത്തിൽ പരിരക്ഷ നേടാൻ പ്രാപ്തരാക്കുന്നു. റഷ്യയിലേക്കുള്ള കയറ്റുമതിയുടെ കവറേജ് പിൻവലിച്ചിട്ടില്ലെന്ന് ഒരു പത്രക്കുറിപ്പിൽ കോർപ്പറേഷൻ വ്യക്തമാക്കി.

"നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, അണ്ടർ റൈറ്റിംഗ് പോളിസി അനുസരിച്ച് ഇസിജിസി റഷ്യയുടെ രാജ്യ റിസ്ക് റേറ്റിംഗിന്റെ അവലോകനം നടത്തി. അതനുസരിച്ച്, 2022 ഫെബ്രുവരി 25 മുതൽ (മുൻകാല പ്രാബല്യത്തോടെ) റഷ്യയുടെ കവർ വിഭാഗം ഓപ്പണിൽ നിന്ന് പരിഷ്ക്കരിച്ചു," പത്രകുറിപ്പിൽ പറയുന്നു.
2020-21ൽ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2.65 ബില്യൺ ഡോളറാണ്. ഇതേ കാലയളവിൽ യുക്രെയ്നിലേക്കുള്ള കയറ്റുമതി 451 മില്യൺ യുഎസ് ഡോളറാണ്.