image

26 Feb 2022 3:18 AM GMT

Market

ഇടപാട് നിയമങ്ങളിൽ ജൂണ്‍ 30 വരെ ഇളവുകള്‍ നല്‍കി സെബി

Myfin Editor

ഇടപാട് നിയമങ്ങളിൽ ജൂണ്‍ 30 വരെ ഇളവുകള്‍ നല്‍കി സെബി
X

Summary

ഡെല്‍ഹി: കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാര്‍ക്കറ്റ് ഇടനിലക്കാര്‍ക്ക് ഇടപാട് നിയമങ്ങളിന്‍മേല്‍ ഇളവുകള്‍ നല്‍കുന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI; സെബി) ജൂണ്‍ 30 വരെ നീട്ടി നല്‍കി. നിക്ഷേപകരുടെ പരാതികളും സ്കോറുകളും കൈകാര്യം ചെയ്യുന്നതിനും, ഡീമാറ്റ് അഭ്യര്‍ത്ഥനകള്‍ പ്രോസസ്സ് ചെയ്യുന്നതിനും ഉള്‍പ്പെടെയുള്ളവയ്ക്കാണ് സെബി സമയപരിധി നീട്ടിയിട്ടുള്ളത്. കൂടാതെ, റീമാറ്റ് അഭ്യര്‍ത്ഥനകള്‍, ട്രാന്‍സ്മിഷന്‍ അഭ്യര്‍ത്ഥനകള്‍, ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കേറ്റുകള്‍, പേര് ഒഴിവാക്കുന്നതും പേര് മാറ്റുന്നതുമടക്കമുള്ള അഭ്യര്‍ത്ഥനകള്‍ എന്നിവയ്ക്കും ഇളവ് ബാധകമാകും. കൂടാതെ, ഏകീകരണം, വിഭജനം, […]


ഡെല്‍ഹി: കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാര്‍ക്കറ്റ് ഇടനിലക്കാര്‍ക്ക് ഇടപാട് നിയമങ്ങളിന്‍മേല്‍ ഇളവുകള്‍ നല്‍കുന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI; സെബി) ജൂണ്‍ 30 വരെ നീട്ടി നല്‍കി.

നിക്ഷേപകരുടെ പരാതികളും സ്കോറുകളും കൈകാര്യം ചെയ്യുന്നതിനും, ഡീമാറ്റ് അഭ്യര്‍ത്ഥനകള്‍ പ്രോസസ്സ് ചെയ്യുന്നതിനും ഉള്‍പ്പെടെയുള്ളവയ്ക്കാണ് സെബി സമയപരിധി നീട്ടിയിട്ടുള്ളത്.

കൂടാതെ, റീമാറ്റ് അഭ്യര്‍ത്ഥനകള്‍, ട്രാന്‍സ്മിഷന്‍ അഭ്യര്‍ത്ഥനകള്‍, ഡ്യൂപ്ലിക്കേറ്റ് ഷെയര്‍ സര്‍ട്ടിഫിക്കേറ്റുകള്‍, പേര് ഒഴിവാക്കുന്നതും പേര് മാറ്റുന്നതുമടക്കമുള്ള അഭ്യര്‍ത്ഥനകള്‍ എന്നിവയ്ക്കും ഇളവ് ബാധകമാകും.

കൂടാതെ, ഏകീകരണം, വിഭജനം, ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റിക്കൊടുക്കൽ, പോര്‍ട്ട്‌ഫോളിയോകള്‍ സംയോജിപ്പിക്കല്‍, നിക്ഷേപകരുടെ പരാതികള്‍, സ്‌കോറുകള്‍ എന്നിവയിന്മേലുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അഭ്യര്‍ത്ഥനകള്‍ പ്രോസസ്സ് ചെയ്യല്‍ അടക്കമുള്ള കാര്യങ്ങളിലും ഇളവുകളുണ്ടായിരിക്കും.

നിയമങ്ങള്‍ പാലിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഈ സേവന അഭ്യര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കുന്നതിന് ഇടനിലക്കാര്‍ അല്ലെങ്കില്‍ വിപണി പങ്കാളികള്‍ നിശ്ചിത സമയപരിധിയിലും 30 ദിവസം കൂടി അധികമായി എടുത്തേക്കാം.