25 Feb 2022 10:12 PM GMT
Summary
മുംബൈ: പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്‌ഇയും എൻഎസ്‌ഇയും ഇന്നലെ (വെള്ളിയാഴ്ച) മുതൽ ഹ്രസ്വമായ സെറ്റിൽമെന്റ് സൈക്കിൾ അല്ലെങ്കിൽ T+1 (ട്രേഡ് പ്ലസ് വൺ) സംവിധാനം നടപ്പിലാക്കി. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും താഴെയുള്ള 100 ഓഹരികളിൽ നിന്നാണ് ഇത് ആരംഭിച്ചിട്ടുള്ളത്. ഇത് ഉപഭോക്താക്കളുടെ മാർജിൻ ആവശ്യകത കുറയ്ക്കാനും ഓഹരി വിപണിയിലെ റീട്ടെയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും സഹായിക്കും. T+1 അനുസരിച്ച് യഥാർത്ഥ ഇടപാടുകൾ നടന്ന് ഒരു ദിവസത്തിനകം വിൽപ്പന സംബന്ധമായ സെറ്റിൽമെന്റുകൾ പൂർത്തിയാക്കണം. ഇതുവരെ, ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ […]
മുംബൈ: പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്‌ഇയും എൻഎസ്‌ഇയും ഇന്നലെ (വെള്ളിയാഴ്ച) മുതൽ ഹ്രസ്വമായ സെറ്റിൽമെന്റ് സൈക്കിൾ അല്ലെങ്കിൽ T+1 (ട്രേഡ് പ്ലസ് വൺ) സംവിധാനം നടപ്പിലാക്കി. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും താഴെയുള്ള 100 ഓഹരികളിൽ നിന്നാണ് ഇത് ആരംഭിച്ചിട്ടുള്ളത്.
ഇത് ഉപഭോക്താക്കളുടെ മാർജിൻ ആവശ്യകത കുറയ്ക്കാനും ഓഹരി
വിപണിയിലെ റീട്ടെയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും സഹായിക്കും.
T+1 അനുസരിച്ച് യഥാർത്ഥ ഇടപാടുകൾ നടന്ന് ഒരു ദിവസത്തിനകം വിൽപ്പന സംബന്ധമായ സെറ്റിൽമെന്റുകൾ പൂർത്തിയാക്കണം. ഇതുവരെ, ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ഇടപാടുകൾ, ഇടപാട് കഴിഞ്ഞ് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു തീർപ്പാക്കപ്പെട്ടിരുന്നത് (T+2).
എൻഎസ്ഇയും ബിഎസ്ഇയും നവംബറിൽ ഒരു സംയുക്ത പ്രസ്താവനയിൽ ഫെബ്രുവരി 25 മുതൽ ഘട്ടം ഘട്ടമായി T+1 സെറ്റിൽമെന്റ് സൈക്കിൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിനുശേഷം, മാർച്ചിലെ അവസാന വെള്ളിയാഴ്ച മുതൽ തുടർന്നുള്ള എല്ലാ മാസങ്ങളിലും ഇതേ വിപണി മൂല്യ മാനദണ്ഡം അടിസ്ഥാനമാക്കി 500 ഓഹരികൾ കൂട്ടിച്ചേർക്കും. 2023 ജനുവരി 27 നകം മൊത്തം 5,300 സ്റ്റോക്കുകളാണ് ഇങ്ങനെ T+1 സൈറ്റ്ലേമെൻറ് സിസ്‌റ്റത്തിലേക്കു മാറ്റുക.
മാർക്കറ്റ് റെഗുലേറ്റർ സെബി, സെറ്റിൽമെന്റ് സൈക്കിൾ കുറയ്ക്കാൻ തീരുമാനിക്കുന്നത് ഇതാദ്യമല്ല. നേരത്തെ 2002-ൽ, ക്യാപിറ്റൽ മാർക്കറ്റ്
റെഗുലേറ്റർ സെറ്റിൽമെന്റ് സൈക്കിളിലെ ദിവസങ്ങളുടെ എണ്ണം T+5 ദിവസത്തിൽ നിന്ന് T+3 ദിവസമായി വെട്ടിക്കുറച്ചിരുന്നു, തുടർന്ന് 2003-ൽ
അത് T+2 ദിവസമായി കുറച്ചു.
അധിക ദിവസം കാത്തിരിക്കാതെ പണത്തിന്റെ നീക്കം വേഗത്തിലാക്കാൻ T+1 സെറ്റിൽമെന്റ് സംവിധാനം സഹായിക്കുമെന്ന് വിപണി വിദഗ്ധർ വിശ്വസിക്കുന്നു.
പുതിയ സംവിധാനത്തിൽ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലുടനീളമുള്ള (ബിഎസ്ഇ, എൻഎസ്ഇ, എംഎസ്ഇഐ) എല്ലാ ലിസ്‌റ്റഡ് സ്റ്റോക്കുകളും 2021 ഒക്‌ടോബറിലെ ശരാശരി പ്രതിദിന വിപണി മൂലധനത്തിന്റെ
അടിസ്ഥാനത്തിൽ അവരോഹണ ക്രമത്തിൽ റാങ്ക് ചെയ്യപ്പെടും.
ഒന്നിലധികം എക്‌സ്‌ചേഞ്ചുകളിൽ ഒരു സ്റ്റോക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, അവലോകന കാലയളവിലെ ഏറ്റവും ഉയർന്ന ട്രേഡിംഗ് വോളിയമുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി
വിലയെ അടിസ്ഥാനമാക്കി വിപണി മൂല്യം കണക്കാക്കും.
ട്രേഡിങ്ങിന് ലഭ്യമായ സ്റ്റോക്കുകളുടെയും എക്സ്ചേഞ്ചുകളുടെയും ലിസ്റ്റ് എല്ലാ എക്സ്ചേഞ്ചുകളുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.