image

19 Feb 2022 3:38 AM GMT

Banking

വൈറസിനൊപ്പം ജീവിക്കാൻ തയ്യാറെടുത്തതായി ദീപക് പരേഖ്

PTI

വൈറസിനൊപ്പം ജീവിക്കാൻ തയ്യാറെടുത്തതായി ദീപക് പരേഖ്
X

Summary

മുംബൈ: മഹാമാരിയോടൊപ്പമുള്ള ഭീതിദമായ രണ്ട് വർഷങ്ങളിലെ ജീവിതത്തോടെ വൈറസുള്ള ഈ ലോകവുമായി താൻ പൊരുത്തപ്പെട്ടെന്നും വൈറസിനൊപ്പം ജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും കാര്യങ്ങൾ മെല്ലെ സാധാരണ നിലയിലേക്കെത്തുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും എച്ച് ഡി എഫ് സി ചെയര്‍മാന്‍ ദീപക് പരേഖ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) റിയല്‍ എസ്റ്റേറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധം, വിവേകം തുടങ്ങി നിരവധി പാഠങ്ങള്‍ കോവിഡ് 19 നമ്മെ പഠിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. വൈറസിന്റെ ഭീഷണി കുറഞ്ഞുവരികയാണെങ്കിലും മൊത്തത്തിലുള്ള മാക്രോ-ഇക്കണോമിക് തലത്തിൽ ആഗോളപരമായി […]


മുംബൈ: മഹാമാരിയോടൊപ്പമുള്ള ഭീതിദമായ രണ്ട് വർഷങ്ങളിലെ ജീവിതത്തോടെ വൈറസുള്ള ഈ ലോകവുമായി താൻ പൊരുത്തപ്പെട്ടെന്നും വൈറസിനൊപ്പം ജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും കാര്യങ്ങൾ മെല്ലെ സാധാരണ നിലയിലേക്കെത്തുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും എച്ച് ഡി എഫ് സി ചെയര്‍മാന്‍ ദീപക് പരേഖ്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ) റിയല്‍ എസ്റ്റേറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധം, വിവേകം തുടങ്ങി നിരവധി പാഠങ്ങള്‍ കോവിഡ് 19 നമ്മെ പഠിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. വൈറസിന്റെ ഭീഷണി കുറഞ്ഞുവരികയാണെങ്കിലും മൊത്തത്തിലുള്ള മാക്രോ-ഇക്കണോമിക് തലത്തിൽ ആഗോളപരമായി കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും പരേഖ് പറഞ്ഞു.

2022-ല്‍, എല്ലാ ആഗോള പ്രവചനങ്ങളും വളര്‍ച്ചയുടെ കാര്യത്തില്‍ വ്യക്തമായ മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും മന്ദതയിലെത്തിയതാണ് ഇത്തരം പ്രവചനങ്ങളിലേക്ക് നയിച്ചത്. വികസിത സമ്പദ് വ്യവസ്ഥകളുടെ ജിഡിപി 2021-ല്‍ 5 ശതമാനത്തില്‍ നിന്ന് 2022-ല്‍ 3.9 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു.

വളര്‍ന്നുവരുന്ന വിപണികള്‍ 2021-ല്‍ 6.5 ശതമാനത്തിൽ നിന്ന് 2022-ല്‍ 4.8 ശതമാനം വരെ താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

"ഭാഗ്യവശാല്‍, അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നു. എന്നിട്ടും, ഇന്ത്യ ആഗോള പരിതസ്ഥിതിയില്‍ സംഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നില്ല." അദ്ദേഹം പറഞ്ഞു.

യു എസ്‌ ഫെഡിന്റെ ഭാവി നടപടികള്‍, പലിശനിരക്കിലെ വര്‍ധനവ്, വളര്‍ന്നുവരുന്ന വിപണികളില്‍ ഇതേൽപ്പിക്കുന്ന ആഘാതം എണ്ണിക്കാര്യങ്ങളിലെല്ലാം ആശങ്കയുണ്ടെന്ന് പരേഖ് പറഞ്ഞു.

തല്‍ഫലമായി, ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ അസ്ഥിരമാകുകയും ബോണ്ട് യീല്‍ഡ് ഉയരുകയും ചെയ്തു. ഇത് അന്താരാഷ്ട്ര പിരിമുറുക്കങ്ങള്‍ക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: