Summary
മുംബൈ: ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യക്ക് സാമ്പത്തികമായി അടിത്തറ നേടികൊടുക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ഇപ്പോഴുള്ള വിമാനങ്ങള്‍ നവീകരിക്കുകയും പുതിയ ഫ്‌ളീറ്റ് കൊണ്ടുവരികയും ചെയ്യുകയെന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ സാങ്കേതികമായി പുരോഗമിച്ച ഏറ്റവും നല്ല എയര്‍ലൈനാക്കി എയര്‍ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ലൈനെ ആഭ്യന്തരമായും അന്തര്‍ദേശീയമായും വ്യാപിപ്പിക്കുമെന്നും, ഇന്ത്യയെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മാനേജ്‌മെന്റിനു കീഴില്‍ മികച്ച ഉപഭോക്തൃ സേവനം നൽകുമെന്ന് മാത്രമല്ല […]
മുംബൈ: ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യക്ക് സാമ്പത്തികമായി അടിത്തറ നേടികൊടുക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ഇപ്പോഴുള്ള വിമാനങ്ങള്‍ നവീകരിക്കുകയും പുതിയ ഫ്‌ളീറ്റ് കൊണ്ടുവരികയും ചെയ്യുകയെന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തില്‍ സാങ്കേതികമായി പുരോഗമിച്ച ഏറ്റവും നല്ല എയര്‍ലൈനാക്കി എയര്‍ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ലൈനെ ആഭ്യന്തരമായും അന്തര്‍ദേശീയമായും വ്യാപിപ്പിക്കുമെന്നും, ഇന്ത്യയെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ മാനേജ്‌മെന്റിനു കീഴില്‍ മികച്ച ഉപഭോക്തൃ സേവനം നൽകുമെന്ന് മാത്രമല്ല വിമാനത്തിനകത്തും പുറത്തും ഫ്‌ളീറ്റും ഹോസ്പിറ്റാലിറ്റിയും നവീകരിക്കാന്‍ ശ്രമിക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐ-സാറ്റ്‌സ് എന്നിവയിലായി ഏകദേശം 15,000 ജീവനക്കാരുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയ്ക്ക് മാത്രമായി 12,000 ജീവനക്കാരുണ്ട്. അതില്‍ 8,000 പേര്‍ സ്ഥിരമാണ്.
2021 ഓഗസ്റ്റ് 31 വരെ എയര്‍ ഇന്ത്യയുടെ ആകെ കടം 61,562 കോടി രൂപയാണ്. ഇതില്‍ നിന്നും 15,300 കോടി രൂപ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ബാക്കി ഏകദേശം 46,000 കോടി രൂപ പ്രത്യേക എഐ അസറ്റ്‌സ് ഹോള്‍ഡിംഗ് ലിമിറ്റഡിന് (എഐഎഎച്ച്എല്‍) കൈമാറി.