image

15 Feb 2022 9:57 AM IST

Banking

കോഫി ഡേ എന്റര്‍പ്രൈസസിൻറെ മൂന്നാം പാദ അറ്റാദായം 18.8 കോടി

MyFin Desk

കോഫി ഡേ എന്റര്‍പ്രൈസസിൻറെ മൂന്നാം പാദ അറ്റാദായം 18.8 കോടി
X

Summary

ഡെല്‍ഹി: 2021 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് 18.80 കോടി രൂപയുടെ മൊത്ത ആദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 110.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കോഫി ഡേ എൻടർപ്രൈസ് ലിമിറ്റഡിൻറെ സബ്സിഡിയറിയാണ് ജനപ്രിയ ബ്രാൻഡായ കഫേ കോഫി ഡേ 2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള സി ഡി ഇ എല്ലിന്റെ വരുമാനം 31.41% കുറഞ്ഞ് 183.49 കോടി രൂപയായി. മുന്‍ […]


ഡെല്‍ഹി: 2021 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് 18.80 കോടി രൂപയുടെ മൊത്ത ആദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 110.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കോഫി ഡേ എൻടർപ്രൈസ് ലിമിറ്റഡിൻറെ സബ്സിഡിയറിയാണ് ജനപ്രിയ ബ്രാൻഡായ കഫേ കോഫി ഡേ

2021 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള സി ഡി ഇ എല്ലിന്റെ വരുമാനം 31.41% കുറഞ്ഞ് 183.49 കോടി രൂപയായി. മുന്‍ വര്‍ഷത്തിലിത് 267.53 കോടി രൂപയായിരുന്നു.

2021 ഡിസംബര്‍ പാദത്തില്‍ മൊത്തം ചെലവ് 413.63 കോടിയില്‍ നിന്ന് 58.97% കുറഞ്ഞ് 169.69 കോടി രൂപയിലെത്തി. കാപ്പിയില്‍ നിന്നും അനുബന്ധ ബിസിനസ്സില്‍ നിന്നുമുള്ള സ്ഥാപനത്തിന്റെ വരുമാനം 27.59% വര്‍ധിച്ച് 157.86 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ വരുമാനം 123.72 കോടി രൂപയായിരുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഹോസ്പിറ്റാലിറ്റി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 11.63 കോടി രൂപയില്‍ നിന്നും 15.30% ഉയര്‍ന്ന് 13.41 കോടി രൂപയായിരിക്കുകയാണ്. കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ മുമ്പത്തെ ക്ലോസിനേക്കാള്‍ 8.26 ശതമാനം ഇടിവോടെ ഈ വാരമാദ്യം ബി എസ് ഇയില്‍ ഓരോന്നിനും 55.55 രൂപയില്‍ എത്തിനിന്നു.