Summary
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഫെബ്രുവരി 10 വരെ 6.2 കോടി ആദായ നികുതി റിട്ടേണുകളും 21 ലക്ഷം നികുതി ഓഡിറ്റ് റിപ്പോര്‍ട്ടുകളും പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു.. 2021 ജൂണ്‍ ഏഴിനാണ് പുതിയ ആദായ നികുതി പോര്‍ട്ടല്‍ ആരംഭിച്ചത്. 2021-22 അനുമാന വര്‍ഷം സമര്‍പ്പിച്ച 6.2 കോടി ഐ ടി ആറു-കളില്‍ 48 ശതമാനവും ഐ ടി ആര്‍- 1 (2.97 കോടി). 9 ശതമാനം ഐ […]
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഫെബ്രുവരി 10 വരെ 6.2 കോടി ആദായ നികുതി റിട്ടേണുകളും 21 ലക്ഷം നികുതി ഓഡിറ്റ് റിപ്പോര്‍ട്ടുകളും പുതിയ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു.. 2021 ജൂണ്‍ ഏഴിനാണ് പുതിയ ആദായ നികുതി പോര്‍ട്ടല്‍ ആരംഭിച്ചത്.
2021-22 അനുമാന വര്‍ഷം സമര്‍പ്പിച്ച 6.2 കോടി ഐ ടി ആറു-കളില്‍ 48 ശതമാനവും ഐ ടി ആര്‍- 1 (2.97 കോടി). 9 ശതമാനം ഐ ടി ആര്‍- 2 (56 ലക്ഷം), 13 ശതമാനവും ഐ ടി ആര്‍- 3 (83 ലക്ഷം), 27 ശതമാനം ഐ ടി ആര്‍- 4 (1.66 കോടി), ഐ ടി ആര്‍- 5 (11.3 ലക്ഷം), ഐ ടി ആര്‍-6 (5.2 ലക്ഷം, ഐ ടി ആര്‍- 7 (1.41 ലക്ഷം) ആണ്.
2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ജനുവരിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ നീട്ടിയിരുന്നു. അതേ സാമ്പത്തിക വര്‍ഷത്തിലെ നികുതി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വിലനിര്‍ണ്ണയ ഓഡിറ്റ് റിപ്പോര്‍ട്ട് കൈമാറുന്നതിനും ഫെബ്രുവരി 15 വരെയും സമയം നീട്ടി നല്‍കിയിരുന്നു.
ഐടിആര്‍ ഫോം 1 (സഹജ്), ഐടിആര്‍ ഫോം 4 (സുഗം) എന്നിവ ഇടത്തരം നികുതിദായകര്‍ക്കുള്ള വളരെ ലളിതമായ ഫോമുകളാണ്. ശമ്പളത്തില്‍ നിന്ന് വരുമാനം ലഭിക്കുന്ന, 50 ലക്ഷം രൂപ വരെ വരുമാനമുള്ള, വീടിന്റെ സ്വത്ത്/മറ്റ് സ്രോതസ്സുകള്‍ എന്നിവയില്‍ നിന്നും ആദായമുള്ള ഒരാള്‍ക്ക് സഹജ് ഫയല്‍ ചെയ്യാം. 50 ലക്ഷം രൂപ വരെ, ബിസിനസില്‍ നിന്നും പ്രൊഫഷനില്‍ നിന്നും മൊത്തം വരുമാനമുള്ള വ്യക്തികള്‍ക്കും എച് യു എഫുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഐ ടി ആര്‍-4 ഫയല്‍ ചെയ്യാം.
ഐ ടി ആര്‍-3 ഫയല്‍ ചെയ്യുന്നത് ബിസിനസ്/പ്രൊഫഷനില്‍ നിന്നുള്ള ലാഭമായി വരുമാനമുള്ള ആളുകളാണ്, അതേസമയം ഐടിആര്‍-5, 6, 7 എന്നിവ ഫയല്‍ ചെയ്യുന്നത് യഥാക്രമം എല്‍ എല്‍ പികള്‍, ബിസിനസുകള്‍, ട്രസ്റ്റുകള്‍ എന്നിവരാണ്.