image

10 Feb 2022 9:02 AM GMT

Fixed Deposit

ഇന്ത്യയില്‍ നിന്നും $3 ബില്യണ്‍ കയറ്റുമതി ചെയ്‌ത്‌ ആമസോൺ

PTI

ഇന്ത്യയില്‍ നിന്നും $3 ബില്യണ്‍ കയറ്റുമതി ചെയ്‌ത്‌ ആമസോൺ
X

Summary

ഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ പ്രൈം ഇന്ത്യയില്‍ നിന്ന് ആറ് വര്‍ഷത്തിനുള്ളില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി ആമസോണ്‍ ഇന്ത്യയുടെ ആഗോള വ്യാപാര വിഭാഗം ഡയറക്ടര്‍ അഭിജിത് കുംമ്ര വ്യക്തമാക്കി. മാത്രമല്ല, 2025-ഓടെ ഇന്ത്യയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ആമസോണിനുള്ളിലെ ഒരു പ്രത്യേക പ്രോഗ്രാം എങ്ങനെ വളരുന്നു എന്ന് അളക്കുന്നതിനുള്ള അളവുകോലായി ഈ ഒരു ബില്യണ്‍ ഡോളറിനെ തങ്ങൾ നോക്കി കാണുന്നതായി അഭിജിത് കാംമ്ര പറഞ്ഞു. 'കയറ്റുമതിയില്‍ ആദ്യത്തെ


ഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ പ്രൈം ഇന്ത്യയില്‍ നിന്ന് ആറ് വര്‍ഷത്തിനുള്ളില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി ആമസോണ്‍ ഇന്ത്യയുടെ ആഗോള വ്യാപാര വിഭാഗം ഡയറക്ടര്‍ അഭിജിത് കുംമ്ര വ്യക്തമാക്കി. മാത്രമല്ല, 2025-ഓടെ ഇന്ത്യയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ആമസോണിനുള്ളിലെ ഒരു പ്രത്യേക പ്രോഗ്രാം എങ്ങനെ വളരുന്നു എന്ന് അളക്കുന്നതിനുള്ള അളവുകോലായി ഈ ഒരു ബില്യണ്‍ ഡോളറിനെ തങ്ങൾ നോക്കി കാണുന്നതായി അഭിജിത് കാംമ്ര പറഞ്ഞു.

'കയറ്റുമതിയില്‍ ആദ്യത്തെ ഒരു ബില്യണ്‍ ഡോളര്‍ കിട്ടാന്‍ മൂന്ന് വര്‍ഷവും അത് രണ്ട് ബില്യണിലേക്ക് ഉയരാന്‍ 18 മാസവും എടുത്തു. തുടര്‍ന്ന് 12 മാസം കൂടിയെടുത്താണ് മൂന്ന് ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നത്. ഇതെല്ലാം മെയ്ഡ് ഇന്‍ ഇന്ത്യ ഉത്പന്നമാണ്," കാംമ്ര വ്യക്തമാക്കി.

ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രോപ്പലിന് (എ ജി എസ് പി) കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളേയും കയറ്റുമതിക്കാരേയും ഉള്‍പ്പെടുത്തിത്തുടങ്ങി.

സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനും, വ്യവസായത്തെ വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം മുതലാണ് എ ജി എസ് പി ആരംഭിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രോപ്പല്‍ സ്റ്റാര്‍ട്ടപ്പ് അക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെ രണ്ടാം ഭാഗം കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ബ്രാന്‍ഡുകളേയും സ്റ്റാര്‍ട്ടപ്പുകളേയും കമ്പനി തിരഞ്ഞെടുക്കും. കൂടാതെ ഒരു ലക്ഷം ഡോളര്‍ ഗ്രാന്റും നല്‍കുന്നതാണ്. തിരഞ്ഞെടുത്ത സംരംഭങ്ങള്‍ക്ക് ആമസോണ്‍ വെബ് സേവനങ്ങളുടെ ക്രെഡിറ്റായി 10,000 ഡോളറും നല്‍കും.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ബിസിനസ് നിര്‍ദ്ദേങ്ങള്‍ വികസിപ്പിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങളെ വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭങ്ങളുമായി ബന്ധിപ്പിക്കും.

ആമസോണ്‍ വഴി ഇന്ത്യല്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കാനാകും. പ്രോഗ്രാമിന് കീഴില്‍ രണ്ടാം നിര, മൂന്നാ നിര നഗരങ്ങളില്‍ നിന്നുള്ള ബിസിനസുകളും സംരംഭങ്ങളും ബന്ധിപ്പിച്ച് കൊണ്ട് കമ്പനി മുന്നേറുമെന്നും കംമ്ര പറഞ്ഞു.

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ വലിയ താല്‍പ്പര്യവും ആശയങ്ങളും സംരംഭകത്വ ഊര്‍ജ്ജവും ഞങ്ങള്‍ കണ്ടു. അതിനാല്‍ രണ്ടാം ഘട്ടം കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.എല്ലാ രീതിയിലുമുള്ള വ്യവസായങ്ങള്‍ക്കും കയറ്റുമതി എളുപ്പമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. 2025 ല്‍ ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്‌സ് വിഭാഗത്തിലെ കയറ്റുമതി 10 ബില്യണ്‍ ഡോളറാക്കും," ആമസോണ്‍ ഇന്ത്യയുടെ എസ് വി പിയും കണ്‍ട്രി മാനേജരുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.