image

8 Feb 2022 6:49 AM GMT

ശക്തമായ ഭാഷയിലാവണം ക്ഷമാപണം, ഹ്യുണ്ടായോട് പിയൂഷ് ഗോയൽ

PTI

ശക്തമായ ഭാഷയിലാവണം ക്ഷമാപണം, ഹ്യുണ്ടായോട് പിയൂഷ് ഗോയൽ
X

Summary

ഡൽഹി: ഹ്യൂണ്ടായ് മോട്ടോഴ്‌സിനോട് കൂടുതൽ വ്യക്തമായ ഒരു ക്ഷമാപണം നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. രാജ്യസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ, കൂടുതൽ ശക്തമായി മാപ്പ് പറയേണ്ടതുണ്ടെന്ന ആവശ്യകത സർക്കാർ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നു പറയുകയായിരുന്നു മന്ത്രി. ഞായറാഴ്ച പാകിസ്ഥാൻ കശ്മീരിന്റെ വാർഷിക ഐക്യദാർഢ്യ ദിനം ആചരിച്ചതിന് തൊട്ടു പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഹ്യുണ്ടായിയുടെ പങ്കാളിയായ നിഷാത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്വതന്ത്ര കാശ്മീരിനെ അനുകൂലിച്ചു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിനെ പരാമർശിച്ചായിരുന്നു തർക്കം. പിന്നീട് തങ്ങളുടെ കാറുകൾ […]


ഡൽഹി: ഹ്യൂണ്ടായ് മോട്ടോഴ്‌സിനോട് കൂടുതൽ വ്യക്തമായ ഒരു ക്ഷമാപണം നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.

രാജ്യസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ, കൂടുതൽ ശക്തമായി മാപ്പ് പറയേണ്ടതുണ്ടെന്ന ആവശ്യകത സർക്കാർ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നു പറയുകയായിരുന്നു മന്ത്രി.

ഞായറാഴ്ച പാകിസ്ഥാൻ കശ്മീരിന്റെ വാർഷിക ഐക്യദാർഢ്യ ദിനം ആചരിച്ചതിന് തൊട്ടു പിന്നാലെയാണ് തർക്കം ഉടലെടുത്തത്. ഹ്യുണ്ടായിയുടെ പങ്കാളിയായ നിഷാത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്വതന്ത്ര കാശ്മീരിനെ അനുകൂലിച്ചു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിനെ പരാമർശിച്ചായിരുന്നു തർക്കം.

പിന്നീട് തങ്ങളുടെ കാറുകൾ ബഹിഷ്‌കരിക്കാനുള്ള ചില കോണുകളിൽ നിന്നുള്ള ആഹ്വാനത്തെ തുടർന്ന് ഹ്യുണ്ടായ് ഒരു വിശദീകരണം നൽകിയിരുന്നു, .

'ഈ പ്രശ്നം അവിടെയുള്ള സർക്കാരിനോടും ബന്ധപ്പെട്ട കമ്പനിയോടും പറഞ്ഞിട്ടുണ്ട്. അവർ(ഹ്യുണ്ടായ്) ഇന്നലെ തന്നെ വിശദീകരണം നൽകിയിരുന്നു. ഈ വിഷയത്തിൽ അസന്ദിഗ്ധമായി ക്ഷമാപണം നടത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്', ഗോയൽ പറഞ്ഞു.

പ്രകോപനങ്ങളോട് പ്രതികരിച്ചുകൊണ്ട്, "വിവേചനരഹിതമായ ആശയവിനിമയത്തോട് സഹിഷ്ണുതയില്ലാത്ത നയമാണ് തങ്ങൾക്ക് ഉള്ളതെന്നും അത്തരം വീക്ഷണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും" ഹ്യുണ്ടായിയുടെ ഇന്ത്യൻ യൂണിറ്റ് പറഞ്ഞു.