7 Nov 2022 12:56 AM GMT
Summary
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന്, ഒരേ ബില്ലിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ അനുവദിക്കുന്ന വെർച്വൽ ഫുഡ് കോർട്ട് ‘വെണ്ട് ആൻ ഗോ’ യുടെ ആദ്യ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തുടങ്ങുന്ന സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച മുന്നേറ്റത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇത്തരം സ്റ്റാർട്ട് അപ്പുകൾക്കു വലിയ പ്രോത്സാഹനമാണ് നൽകുന്നത്, ആഗോള ഐ ടി കമ്പനികളുടെ സാനിധ്യം അതിനു […]
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന്, ഒരേ ബില്ലിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ അനുവദിക്കുന്ന വെർച്വൽ ഫുഡ് കോർട്ട് ‘വെണ്ട് ആൻ ഗോ’ യുടെ ആദ്യ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ തുടങ്ങുന്ന സ്റ്റാർട്ട് അപ്പുകൾക്ക് മികച്ച മുന്നേറ്റത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇത്തരം സ്റ്റാർട്ട് അപ്പുകൾക്കു വലിയ പ്രോത്സാഹനമാണ് നൽകുന്നത്, ആഗോള ഐ ടി കമ്പനികളുടെ സാനിധ്യം അതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മോൾ ഓഫ് ട്രാവൻകൂറിലാണ് വെൻഡ്‌ഗോയുടെ ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ചത്.
വെണ്ട് ആൻ ഗോ ഇത്തരത്തിൽ കൂടുതൽ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകളുണ്ടെന്നും കേന്ദ്രീകൃത വെൻഡിങ് മോൾ ആയി മാറുന്നതിനു കഴിയുമെന്നും കേരളം സ്റ്റാർട്ട് ആപ്പ് മിഷന്റെ സി ഇ ഒ അനൂപ് അംബിക പറഞ്ഞു.