image

4 Nov 2022 4:44 AM IST

Banking

1,225 കോടി രൂപയുടെ അറ്റാദായം നേടി ഇന്ത്യന്‍ ബാങ്ക്

MyFin Desk

1,225 കോടി രൂപയുടെ അറ്റാദായം നേടി ഇന്ത്യന്‍ ബാങ്ക്
X

Summary

ഡെല്‍ഹി: 2022-23 സെപ്തംബര്‍ പാദത്തില്‍ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 13 ശതമാനം ഉയര്‍ന്ന് 1,225 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 1,089 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,440.42 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 12,538 കോടി രൂപയായി വര്‍ധിച്ചു. അവലോകന പാദത്തിലെ അറ്റ പലിശ വരുമാനം 15 ശതമാനം ഉയര്‍ന്ന് 4,684 കോടി രൂപയായി. ഫീസ് വരുമാനം 18 ശതമാനം വര്‍ധിച്ച് […]


ഡെല്‍ഹി: 2022-23 സെപ്തംബര്‍ പാദത്തില്‍ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 13 ശതമാനം ഉയര്‍ന്ന് 1,225 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 1,089 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,440.42 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 12,538 കോടി രൂപയായി വര്‍ധിച്ചു.

അവലോകന പാദത്തിലെ അറ്റ പലിശ വരുമാനം 15 ശതമാനം ഉയര്‍ന്ന് 4,684 കോടി രൂപയായി. ഫീസ് വരുമാനം 18 ശതമാനം വര്‍ധിച്ച് 723 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 9.56 ശതമാനത്തില്‍ നിന്ന് (36,886 കോടി രൂപ) മൊത്ത വായ്പകളുടെ 7.30 ശതമാനമായി (31,959 കോടി രൂപയ്ക്ക് തുല്യം) കുറഞ്ഞതിനാല്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു.

ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി (അല്ലെങ്കില്‍ കിട്ടാക്കടം) 3.26 ശതമാനത്തില്‍ നിന്ന് (11,749 കോടി രൂപ) 1.50 ശതമാനമായി (6,174 കോടി രൂപ) കുറഞ്ഞു. അവലോകന പാദത്തില്‍ കിട്ടാക്കടങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമായി മാറ്റിവച്ചിരിക്കുന്ന തുക മുന്‍വര്‍ഷത്തെ 2,187 കോടിയില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 2,404 കോടി രൂപയായി.