4 Nov 2022 1:40 AM
Summary
മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റ വരുമാനം 10 ശതമാനം ഇടിഞ്ഞ് 960 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തികള്‍ അടക്കമുള്ള ചെലവുകള്‍ക്കായി നീക്കി വച്ച തുക ഇരട്ടിയിലധികം വര്‍ധിച്ച് 1,912 കോടി രൂപയായതാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 894 കോടി കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തികള്‍ അടക്കമുള്ള ചെലവുകള്‍ക്കായി മാറ്റി വച്ചിരുന്നത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 9,523 കോടി രൂപയില്‍ നിന്നും 11,497 കോടി രൂപയായി വര്‍ധിച്ചു. […]
മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റ വരുമാനം 10 ശതമാനം ഇടിഞ്ഞ് 960 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തികള്‍ അടക്കമുള്ള ചെലവുകള്‍ക്കായി നീക്കി വച്ച തുക ഇരട്ടിയിലധികം വര്‍ധിച്ച് 1,912 കോടി രൂപയായതാണ് ഇതിനു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 894 കോടി കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തികള്‍ അടക്കമുള്ള ചെലവുകള്‍ക്കായി മാറ്റി വച്ചിരുന്നത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 9,523 കോടി രൂപയില്‍ നിന്നും 11,497 കോടി രൂപയായി വര്‍ധിച്ചു.
പലിശ ചെലവ് ഉയര്‍ന്നതാണ് വരുമാന ഇടിവിനുള്ള മറ്റൊരു കാരണം. ഇത് 6,000 കോടി രൂപയില്‍ നിന്നും 6,414 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍, അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 3,523 കോടി രൂപയില്‍ നിന്നും 5,083 കോടി രൂപയായി ഉയര്‍ന്നു.
ആര്‍ബിഐയുടെ റിപോ നിരക്ക് വര്‍ധന വായ്പകളിലേക്കും കൃത്യമായി എത്തിച്ചതാണ് അറ്റ പലിശ വരുമാനം വര്‍ധിക്കാന്‍ കാരണം. അറ്റ പലിശ മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷത്തെ 2.42 ശതമാനത്തില്‍ നിന്നും 64 ബേസിസ് പോയിന്റ് വര്‍ധിച്ച് 3.04 ശതമാനമായി. ഇതിനു തൊട്ടു മുന്‍പുള്ള ജൂണിലവസാനിച്ച പാദത്തില്‍ ഇത് 2.55 ശതമാനമായിരുന്നു. ബാങ്കിന്റെ ആസ്തി ഗുണ നിലവാരത്തിന്റെ കാര്യത്തില്‍, അറ്റ നിഷ്‌ക്രിയ ആസ്തി, മുന്‍ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ 2.79 ശതമാനത്തില്‍ (10,576 കോടി രൂപ) നിന്നും 1.92 (8,836 കോടി രൂപ) ശതമാനമായി കുറഞ്ഞു.
മൊത്ത നിഷ്‌ക്രിയ ആസ്തി 50,270 കോടി രൂപയില്‍ (12 ശതമാനം) നിന്നും 42,014 കോടി രൂപയായും (8.51 ശതമാനം) കുറഞ്ഞു. വായ്പ 6,510 കോടി രൂപയില്‍ നിന്നും 8,130 കോടി രൂപയായി ഉയര്‍ന്നപ്പോള്‍, നിക്ഷേപം 5702 കോടി രൂപയായി തന്നെ തുടര്‍ന്നു. ബാങ്ക് ഈ പാദത്തില്‍ തിരിച്ചു പിടിച്ച നിഷ്‌ക്രിയ ആസ്തി തുക 1,340 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,218 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി ബാങ്ക് തിരിച്ചുപിടിച്ചിരുന്നു. ബാങ്ക് കിട്ടാക്കടമായി എഴുതി തള്ളിയ തുക 3,583 കോടി രൂപയില്‍ നിന്നും 1,883 കോടി രൂപയായി കുറഞ്ഞു. ഇത് ബാങ്കിന്റെ കിട്ട കടത്തിന്റെ തോത് 7,079 കോടി രൂപയില്‍ നിന്നും 3,694 കോടി രൂപയായി കുറയുന്നതിന് സഹായിച്ചു.