image

1 Nov 2022 2:02 AM GMT

ഒക്ടോബറില്‍ ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപ

MyFin Desk

ഒക്ടോബറില്‍ ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപ
X

Summary

ഡെല്‍ഹി: ഒക്ടോബറില്‍ ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ വര്‍ഷം ഏപ്രിലിലാണ് ഇതിന് മുന്‍പ് ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി കടന്നത്. 1,51,718 കോടി രൂപയാണ് കഴിഞ്ഞ മാസം ജിഎസ്ടി ഇനത്തില്‍ ലഭിച്ചത്. ഇതില്‍ 26,039 കോടി രൂപ സിജിഎസ്ടിയും, 33,396 കോടി രൂപ എസ്ജിഎസ്ടിയും, 81,778 കോടി രൂപ ഐഡിഎസ്ടിയുമാണ് (ഇതില്‍ 37,297 കോടി രൂപ ഇറക്കുമതി ഇനത്തില്‍ ലഭിച്ചതാണ്). സെസ് ഇനത്തില്‍ 10,505 കോടി രൂപ […]


ഡെല്‍ഹി: ഒക്ടോബറില്‍ ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ വര്‍ഷം ഏപ്രിലിലാണ് ഇതിന് മുന്‍പ് ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി കടന്നത്.

1,51,718 കോടി രൂപയാണ് കഴിഞ്ഞ മാസം ജിഎസ്ടി ഇനത്തില്‍ ലഭിച്ചത്. ഇതില്‍ 26,039 കോടി രൂപ സിജിഎസ്ടിയും, 33,396 കോടി രൂപ എസ്ജിഎസ്ടിയും, 81,778 കോടി രൂപ ഐഡിഎസ്ടിയുമാണ് (ഇതില്‍ 37,297 കോടി രൂപ ഇറക്കുമതി ഇനത്തില്‍ ലഭിച്ചതാണ്).

സെസ് ഇനത്തില്‍ 10,505 കോടി രൂപ ലഭിച്ചെന്നും ധനമന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്. തുടര്‍ച്ചയായ ഒന്‍പതു മാസങ്ങളിലായി ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 8.3 കോടി ഇ-വേ ബില്ലുകള്‍ വിതരണം ചെയ്തുവെന്നും ഓഗസ്റ്റില്‍ ഇത് 7.7 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.