27 Oct 2022 11:16 PM GMT
Summary
ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേമെന്റ്സ് സര്‍വീസസിന്റെ അറ്റാദായം 52 ശതമാനം ഉയര്‍ന്ന് 526 കോടി രൂപയായി. കമ്പനിയുടെ ഉയര്‍ന്ന വരുമാനമാണ് ഈ നേട്ടത്തിനു പിന്നില്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമായിട്ടുള്ള ഈ കമ്പനിയെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയാണ് പ്രമോട്ട് ചെയ്യുന്നത്. കമ്പനിയുടെ 2021 ലെ ഇതേ പാദത്തിലെ അറ്റാദായം 345 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 2,695 കോടി രൂപയില്‍ നിന്നും […]
ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേമെന്റ്സ് സര്‍വീസസിന്റെ അറ്റാദായം 52 ശതമാനം ഉയര്‍ന്ന് 526 കോടി രൂപയായി. കമ്പനിയുടെ ഉയര്‍ന്ന വരുമാനമാണ് ഈ നേട്ടത്തിനു പിന്നില്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമായിട്ടുള്ള ഈ കമ്പനിയെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയാണ് പ്രമോട്ട് ചെയ്യുന്നത്.
കമ്പനിയുടെ 2021 ലെ ഇതേ പാദത്തിലെ അറ്റാദായം 345 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 2,695 കോടി രൂപയില്‍ നിന്നും 28 ശതമാനം ഉയര്‍ന്ന് 3,453 കോടി രൂപയായിട്ടുമുണ്ട്. പലിശ ഇനത്തിലുള്ള വരുമാനം 27 ശതമാനം ഉയര്‍ന്ന് 1,484 കോടി രൂപയിലേക്കും, മറ്റു സ്രോതസുകളില്‍ നിന്നുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 1,813 കോടി രൂപയിലേക്കും എത്തി.
കമ്പനിയുടെ ആസ്തി നിലയും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത വായ്പയില്‍ നിന്നും നിഷ്‌ക്രിയ ആസ്തി 2.14 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി 0.91 ശതമാനത്തില്‍ നിന്നും 0.78 ശതമാനമായും കുറഞ്ഞു.