image

28 Oct 2022 4:00 AM GMT

Banking

മാരുതി സുസുക്കിയുടെ ലാഭത്തില്‍ നാലിരട്ടി വര്‍ധന

MyFin Bureau

മാരുതി സുസുക്കിയുടെ ലാഭത്തില്‍ നാലിരട്ടി വര്‍ധന
X

Summary

  മാരുതി സുസുക്കിയുടെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നാലിരട്ടി വര്‍ദ്ധിച്ച് 2,062 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 475.3 കോടി രൂപയായിരുന്നു. വരുമാനം 46 ശതമാനം വര്‍ദ്ധിച്ച് 29,931 കോടി രൂപയുമായി. കമ്പനിയുടെ എബിറ്റ്ഡ (പലിശ,നികുതി, തേയ്മാനം, വായ്പ തിരിച്ചടവ്) മൂന്നിരട്ടി വര്‍ദ്ധിച്ച് 2,770 കോടി രൂപയുമായി. പ്രവര്‍ത്തന മാര്‍ജിന്‍ 509 ബേസിസ് പോയിന്റ് വര്‍ധിച്ച് 9.25 ശതമാനമായി. ഈ പാദത്തില്‍ കമ്പനി 5.17 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. […]


മാരുതി സുസുക്കിയുടെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നാലിരട്ടി വര്‍ദ്ധിച്ച് 2,062 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 475.3 കോടി രൂപയായിരുന്നു.

വരുമാനം 46 ശതമാനം വര്‍ദ്ധിച്ച് 29,931 കോടി രൂപയുമായി. കമ്പനിയുടെ എബിറ്റ്ഡ (പലിശ,നികുതി, തേയ്മാനം, വായ്പ തിരിച്ചടവ്) മൂന്നിരട്ടി വര്‍ദ്ധിച്ച് 2,770 കോടി രൂപയുമായി. പ്രവര്‍ത്തന മാര്‍ജിന്‍ 509 ബേസിസ് പോയിന്റ് വര്‍ധിച്ച് 9.25 ശതമാനമായി.

ഈ പാദത്തില്‍ കമ്പനി 5.17 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയിലുണ്ടായത്. അതില്‍ 4.54 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ആഭ്യന്തര വിപണിയിലും, 63,195 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയുമാണുണ്ടായത്. ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യത കുറഞ്ഞത് ഉത്പാദനത്തെ ബാധിച്ചിരുന്നു.