image

27 Oct 2022 3:55 AM GMT

Automobile

ചിപ്പ് ക്ഷാമം, മെക്കാനിക്കല്‍ താക്കോലുകളിലേക്ക് തത്കാലം മടങ്ങി ടൊയോട്ട

MyFin Desk

ചിപ്പ് ക്ഷാമം, മെക്കാനിക്കല്‍ താക്കോലുകളിലേക്ക് തത്കാലം മടങ്ങി ടൊയോട്ട
X

Summary

  സെമി കണ്ടക്ടര്‍ ക്ഷാമം തുടരുന്നതിനാല്‍ പ്രമുഖ കാര്‍ നിര്‍മാതാവ് ടൊയോട്ട മോട്ടോര്‍ കോർപ്പറേഷൻ ജപ്പാനിൽ വിതരണം ചെയ്യുന്ന കാറുകൾക്ക് തത്കാലം മെക്കാനിക്കല്‍ താക്കോലുകൾ നൽകും.  രണ്ട് ഇലക്ട്രിക് താക്കോലുകളിൽ ഒന്നിന് പകരം മെക്കാനിക്കല്‍ ആകും നൽകുക. ക്ഷാമം പരിഹരിച്ചാലുടന്‍ തന്നെ അത് മാറ്റി സ്മാര്‍ട്ട് കീകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. ആഗോള തലത്തില്‍ ചിപ്പുകളുടെ ക്ഷാമം കാര്‍ നിര്‍മാണത്തെയും വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പല ഉപഭോക്താക്കള്‍ക്കും കാർ ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. ഈ വര്‍ഷത്തിന്റെ […]


സെമി കണ്ടക്ടര്‍ ക്ഷാമം തുടരുന്നതിനാല്‍ പ്രമുഖ കാര്‍ നിര്‍മാതാവ് ടൊയോട്ട മോട്ടോര്‍ കോർപ്പറേഷൻ ജപ്പാനിൽ വിതരണം ചെയ്യുന്ന കാറുകൾക്ക് തത്കാലം മെക്കാനിക്കല്‍ താക്കോലുകൾ നൽകും. രണ്ട് ഇലക്ട്രിക് താക്കോലുകളിൽ ഒന്നിന് പകരം മെക്കാനിക്കല്‍ ആകും നൽകുക.

ക്ഷാമം പരിഹരിച്ചാലുടന്‍ തന്നെ അത് മാറ്റി സ്മാര്‍ട്ട് കീകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. ആഗോള തലത്തില്‍ ചിപ്പുകളുടെ ക്ഷാമം കാര്‍ നിര്‍മാണത്തെയും വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പല ഉപഭോക്താക്കള്‍ക്കും കാർ ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്നുണ്ട്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി പ്രഖ്യാപിച്ച ടൊയോട്ട, ലെക്‌സസ് എന്നി മോഡലുകളുടെ 9.7 ദശലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.