image

20 Oct 2022 10:00 AM

ബജാജ് ഫിനാന്‍സിന്റെ ലാഭത്തില്‍ 88% വര്‍ധന

MyFin Desk

ബജാജ് ഫിനാന്‍സിന്റെ ലാഭത്തില്‍ 88% വര്‍ധന
X

Summary

2022-23 വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ബജാജ് ഫിനാന്‍സിന്റെ ലാഭത്തില്‍ 88 ശതമാനത്തിന്റെ വര്‍ധനവ്. വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭം 2,781 കോടി രൂപയായി. കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 31 ശതമാനം ഉയര്‍ന്ന് 218,366 കോടി രൂപയിലേക്കും. അറ്റ പലിശ വരുമാനം 31 ശതമാനം ഉയര്‍ന്ന് 7,001 കോടി രൂപയിലേക്കുമെത്തി. ഈ ബാങ്കേതര ധനകാര്യസ്ഥാപനത്തിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 0.24 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 0.11 ശതമാനവുമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇവ രണ്ടും […]


2022-23 വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ബജാജ് ഫിനാന്‍സിന്റെ ലാഭത്തില്‍ 88 ശതമാനത്തിന്റെ വര്‍ധനവ്. വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭം 2,781 കോടി രൂപയായി. കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 31 ശതമാനം ഉയര്‍ന്ന് 218,366 കോടി രൂപയിലേക്കും. അറ്റ പലിശ വരുമാനം 31 ശതമാനം ഉയര്‍ന്ന് 7,001 കോടി രൂപയിലേക്കുമെത്തി.

ഈ ബാങ്കേതര ധനകാര്യസ്ഥാപനത്തിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 0.24 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 0.11 ശതമാനവുമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇവ രണ്ടും യഥാക്രമം 0.39 ശതമാനവും, 0.24 ശതമാനവുമായിരുന്നു. കമ്പനിയുടെ പുതിയ വായ്പകള്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഏഴ് ശതമാനം ഉയര്‍ന്ന് 6.76 ദശലക്ഷം രൂപയായി.

മുന്‍ വര്‍ഷം ഇതേ പാദത്തില്‍ പുതിയ വായ്പകള്‍ 6.33 ദശലക്ഷം രൂപയായിരുന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ വായ്പ നഷ്ടവും, നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന തുകയും മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 1,300 കോടി രൂപയില്‍ നിന്നും 734 കോടി രൂപയായി കുറഞ്ഞു.

സെപ്റ്റംബര്‍ 30 വരെ കമ്പനിയുടെ കസ്റ്റമര്‍ ഫ്രാഞ്ചൈസി മുന്‍ വര്‍ഷത്തെ 52.80 ദശലക്ഷത്തില്‍ നിന്നും 19 ശതമാനം വര്‍ധിച്ച് 62.91 ദശലക്ഷമായി. ബജാജ് ഫിനാന്‍സിന്റെ കണ്‍സോളിഡേറ്റഡ് നിക്ഷേപം 37 ശതമാനം വളര്‍ന്ന് 39,422 കോടി രൂപയുമായി.