19 Oct 2022 1:01 AM
Summary
ഡെല്‍ഹി: ആക്സിസ് ബാങ്ക് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ ഒരു വര്‍ഷത്തെ പലിശ നിരക്ക് 8.10 ശതമാനത്തില്‍ നിന്നും 8.35 ശതമാനമായി ഉയര്‍ന്നു. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു ദിവസം, ഒരുമാസം, മൂന്നുമാസം, ആറ് മാസം എന്നീ കാലയളവുകളിലെ പലിശ നിരക്കിലും കാല്‍ ശതമാനമാണ് നിരക്കു വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇതോടെ ഈ കാലയളവുകളിലെ നിരക്കുകള്‍ 8.15 ശതമാനം മുതല്‍ 8.30 ശതമാനം വരെ […]
ഡെല്‍ഹി: ആക്സിസ് ബാങ്ക് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ ഒരു വര്‍ഷത്തെ പലിശ നിരക്ക് 8.10 ശതമാനത്തില്‍ നിന്നും 8.35 ശതമാനമായി ഉയര്‍ന്നു. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഒരു ദിവസം, ഒരുമാസം, മൂന്നുമാസം, ആറ് മാസം എന്നീ കാലയളവുകളിലെ പലിശ നിരക്കിലും കാല്‍ ശതമാനമാണ് നിരക്കു വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇതോടെ ഈ കാലയളവുകളിലെ നിരക്കുകള്‍ 8.15 ശതമാനം മുതല്‍ 8.30 ശതമാനം വരെ ഉയര്‍ന്നു.
രണ്ടു വര്‍ഷ കാലയളവിലെ പലിശ നിരക്ക് 8.20 ശതമാനത്തില്‍ നിന്നും 8.45 ശതമാനമായും, ആര്‍ബിഐ റിപ്പോ നിരക്ക് അര ശതമാനം ഉയര്‍ത്തിയതിനു (50 ബേസിസ് പോയിന്റ്) പിന്നാലെ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, കൊട്ടക് മ ഹീന്ദ്ര ബാങ്ക്് എന്നിവ എംസിഎല്‍ആര്‍ നിരക്ക് ഉയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്.