image

17 Oct 2022 2:11 AM GMT

Personal Finance

ആരോഗ്യം മെച്ചപ്പെടുത്തി പ്രീമിയം ലാഭിക്കാം, ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ

MyFin Bureau

ആരോഗ്യം മെച്ചപ്പെടുത്തി പ്രീമിയം ലാഭിക്കാം, ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ
X

Summary

  മുംബൈ: ഇന്‍ഷുറന്‍സ് ഉടമയുടെ ജീവിത ശൈലികള്‍ കൃത്യമായി നിരീക്ഷിക്കും, പോരായ്മകളുണ്ടെങ്കില്‍ തിരുത്താന്‍ നിര്‍ദ്ദേശിക്കും,നിശ്ചിത ആരോഗ്യ ലക്ഷ്യങ്ങള്‍ നേടിയാല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് നല്‍കും. ടാറ്റ എഐഎയുടെ വൈറ്റലിറ്റി പ്രോഗ്രാമാണിത്. ഇന്ത്യയിലും ഈ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ടാറ്റ എഐഎ യുടെ ടേം, സേവിംഗ്സ്, റിട്ടയര്‍മെന്റ് പ്ലാനുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് റൈഡര്‍ പ്ലാനായി വൈറ്റല്‍ പ്രോഗ്രാം വാങ്ങാമെന്ന് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രസിഡന്റും, ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറുമായ വെങ്കി അയ്യര്‍ പറഞ്ഞു. ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സേവനം […]


മുംബൈ: ഇന്‍ഷുറന്‍സ് ഉടമയുടെ ജീവിത ശൈലികള്‍ കൃത്യമായി നിരീക്ഷിക്കും, പോരായ്മകളുണ്ടെങ്കില്‍ തിരുത്താന്‍ നിര്‍ദ്ദേശിക്കും,നിശ്ചിത ആരോഗ്യ ലക്ഷ്യങ്ങള്‍ നേടിയാല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് നല്‍കും. ടാറ്റ എഐഎയുടെ വൈറ്റലിറ്റി പ്രോഗ്രാമാണിത്. ഇന്ത്യയിലും ഈ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ടാറ്റ എഐഎ യുടെ ടേം, സേവിംഗ്സ്, റിട്ടയര്‍മെന്റ് പ്ലാനുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് റൈഡര്‍ പ്ലാനായി വൈറ്റല്‍ പ്രോഗ്രാം വാങ്ങാമെന്ന് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രസിഡന്റും, ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറുമായ വെങ്കി അയ്യര്‍ പറഞ്ഞു.

ഒരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സേവനം ലഭ്യമാകുന്നത്. ആപ്ലിക്കേഷനില്‍ മൂന്ന് വിഭാഗങ്ങളുണ്ട്. ആദ്യത്തേത് 'നോ യുവര്‍ ഹെല്‍ത്ത്' എന്നതാണ് ആദ്യത്തെ വിഭാഗം. അതില്‍ ഉപഭോക്താവിന് അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതി മനസിലാക്കാന്‍ സാധിക്കും. രണ്ടാമത്തേത് 'ഇംപ്രൂവ് യുവര്‍ ഹെല്‍ത്ത്' എന്ന വിഭാഗമാണ് അതില്‍ ഉപഭോക്താവ് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍, മാനസികവും, ശാരീരികവും, സാമൂഹികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പറയുന്നത്. മൂന്നാമത്തെ വിഭാഗം ആരോഗ്യം മെച്ചപ്പെടുന്നതിനനുസരിച്ച് ഉപഭാേക്താക്കള്‍ക്ക് പ്രീമിയത്തില്‍ ഡിസ്‌കൗണ്ട് നല്‍കുന്നതാണ്.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി കൂടുതല്‍ പുതുമയുള്ള പദ്ധതികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ടാറ്റ എഐഎയുടെ വിദേശ പ്രമോട്ടറായ എഐഎ മറ്റു വിപണികളില്‍ ആരംഭിച്ച പദ്ധതി ഇന്ത്യയിലേക്കു കൂടി ആരംഭിക്കുന്നത്.

ഇരുപത് വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് വൈറ്റലിറ്റി വെല്‍നെസ് പ്രോഗ്രാം ആരംഭിക്കുന്നത്. ബിഹേവിയറല്‍ ഇക്കണോമിക്സ്, ക്ലിനിക്കല്‍ സയന്‍സ് എന്നിവയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ജീവിതശൈലിയും, ആരോഗ്യവും മെച്ചപ്പെട്ടോയെന്ന് വിലയിരുത്തി പദ്ധതിയിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങളും, പാരിതോഷികങ്ങളും നല്‍കും. നാല്‍പത് രാജ്യങ്ങളിലായി 30 ദശലക്ഷം ആളുകളുടെ വിവരങ്ങള്‍, 25 വര്‍ഷം കൊണ്ട് ശേഖരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.