image

14 Oct 2022 10:00 PM

Corporates

കെപിഎംജി മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 20000 ജീവനക്കാരെ നിയമിക്കും

MyFin Desk

കെപിഎംജി മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍  20000 ജീവനക്കാരെ നിയമിക്കും
X

Summary

പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്ന കെപിഎംജി ഗ്ലോബല്‍ സര്‍വീസിന്റെ ഇന്ത്യയിലെ സ്ഥപനമായ കെപിഎംജിയിലും, കെപിഎംജി ഗ്ലോബല്‍ സര്‍വീസിലുമായി അടുത്ത രണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 20,000 ജീവനക്കാരെ നിയമിക്കും. നിലവില്‍  ഏകദേശം 40,000 ജീവനക്കാരുണ്ട്. കോവിഡ് പ്രതിസന്ധി കാലത്തും കമ്പനിക്കു വളരെ ശക്തമായ വളര്‍ച്ചയുണ്ടായിട്ടുള്ളത്. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയെ അതിവേഗം വളരാന്‍ സഹായിക്കുന്നതില്‍ ഇന്ത്യന്‍ വിപണിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സിഇഒ യെസ്ഥി നാഗ്പൂര്‍വാല പറഞ്ഞു. ഓഡിറ്റ് സേവനങ്ങള്‍, […]


പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്ന കെപിഎംജി ഗ്ലോബല്‍ സര്‍വീസിന്റെ ഇന്ത്യയിലെ സ്ഥപനമായ കെപിഎംജിയിലും, കെപിഎംജി ഗ്ലോബല്‍ സര്‍വീസിലുമായി അടുത്ത രണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 20,000 ജീവനക്കാരെ നിയമിക്കും. നിലവില്‍ ഏകദേശം 40,000 ജീവനക്കാരുണ്ട്.

കോവിഡ് പ്രതിസന്ധി കാലത്തും കമ്പനിക്കു വളരെ ശക്തമായ വളര്‍ച്ചയുണ്ടായിട്ടുള്ളത്. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയെ അതിവേഗം വളരാന്‍ സഹായിക്കുന്നതില്‍ ഇന്ത്യന്‍ വിപണിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സിഇഒ യെസ്ഥി നാഗ്പൂര്‍വാല പറഞ്ഞു.

ഓഡിറ്റ് സേവനങ്ങള്‍, കണ്‍സള്‍ട്ടിങ് മുതലായവയാണ് കമ്പനി നല്‍കുന്ന പ്രധാന സേവനങ്ങള്‍. ഡിജിറ്റല്‍, ഡാറ്റ അനലിറ്റിക്സ്, ഇഎസ് ജി, ട്രാന്‍സ്ഫര്‍മേഷന്‍ സേവനങ്ങള്‍ മുതലായ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്