15 Oct 2022 5:52 AM IST
Summary
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ഇന്‍ഫ്രാസ്ട്രക്ചര്‍ സൈബര്‍ ആക്രമണത്തിനി ഇരയായതായി ടാറ്റ പവര്‍ അറിയിച്ചു. ഇത് കമ്പനിയുടെ ചില ഐടി സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സംവിധാനങ്ങൾ വീണ്ടെടുക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്പനി അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ജീവനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്ന പോര്‍ട്ടലുകള്‍ക്കും ടച്ച് പോയിന്റുകള്‍ക്കുമായി നിയന്ത്രണവും പ്രതിരോധ പരിശോധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ടാറ്റ പവറിനും മറ്റ് ഇലക്ട്രിസിറ്റി കമ്പനികള്‍ക്കും ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ഇന്‍പുട്ട് ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ […]
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ഇന്‍ഫ്രാസ്ട്രക്ചര്‍ സൈബര്‍ ആക്രമണത്തിനി ഇരയായതായി ടാറ്റ പവര്‍ അറിയിച്ചു. ഇത് കമ്പനിയുടെ ചില ഐടി സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സംവിധാനങ്ങൾ വീണ്ടെടുക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്പനി അറിയിച്ചു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ജീവനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്ന പോര്‍ട്ടലുകള്‍ക്കും ടച്ച് പോയിന്റുകള്‍ക്കുമായി നിയന്ത്രണവും പ്രതിരോധ പരിശോധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ടാറ്റ പവറിനും മറ്റ് ഇലക്ട്രിസിറ്റി കമ്പനികള്‍ക്കും ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ഇന്‍പുട്ട് ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബന്ധപ്പെട്ട എല്ലാ കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫയര്‍വാളുകളുടെ ഓഡിറ്റും പരിശോധനയും നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.