13 Oct 2022 3:29 AM GMT
Summary
ഉത്സവ സീസണ്‍ അടുത്തതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2022 ഒക്ടോബര്‍ 4 മുതല്‍ 2023 ജനുവരി 31 വരെ എടുക്കുന്ന ഭവന വായ്പകള്‍ക്ക് 15 മുതല്‍ 30 ബേസിസ് പോയിന്റ് വരെ പലിശ കുറവ് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ എസ്ബിഐ ഭവന വായ്പകളുടെ പലിശ നിരക്കുകള്‍ 8.55 ശതമാനം മുതല്‍ 9.05 ശതമാനം വരെയാണ്. എന്നിരുന്നാലും സിബില്‍ സ്‌കോര്‍ അനുസരിച്ച് പലിശ നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. എസ്ബിഐ വെബ്സൈറ്റ് പ്രകാരം ഫ്ലെക്സിപേ, എന്‍ആര്‍ഐ, നോണ്‍-സാലറീഡ്, […]
ഉത്സവ സീസണ്‍ അടുത്തതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2022 ഒക്ടോബര്‍ 4 മുതല്‍ 2023 ജനുവരി 31 വരെ എടുക്കുന്ന ഭവന വായ്പകള്‍ക്ക് 15 മുതല്‍ 30 ബേസിസ് പോയിന്റ് വരെ പലിശ കുറവ് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ എസ്ബിഐ ഭവന വായ്പകളുടെ പലിശ നിരക്കുകള്‍ 8.55 ശതമാനം മുതല്‍ 9.05 ശതമാനം വരെയാണ്. എന്നിരുന്നാലും സിബില്‍ സ്‌കോര്‍ അനുസരിച്ച് പലിശ നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. എസ്ബിഐ വെബ്സൈറ്റ് പ്രകാരം ഫ്ലെക്സിപേ, എന്‍ആര്‍ഐ, നോണ്‍-സാലറീഡ്, പ്രിവിലേജ്, ശൗര്യ, എന്നിവയുള്‍പ്പെടെയുള്ള സാധാരണ ഭവനവായ്പകള്‍ക്ക് ഈ നിരക്കുകള്‍ ബാധകമാണ്.
സിബില്‍ പരിശോധിക്കാം
800 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് ഉത്സവ സീസണ്‍ കാമ്പെയ്‌നോടനുബന്ധിച്ച് 8.40 ശതമാനം പലിശയില്‍ വായ്പ ലഭിക്കും. സാധാരണ നിരക്കായ 8.55 ശതമാനത്തില്‍ നിന്ന് 15 ബേസിസ് പോയിന്റിന്റെ കുറവാണിത്. 750 നും 799 നും ഇടയില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് 25 ബേസിസ് പോയിന്റ് കിഴിവ് ലഭിക്കും. ഇത് പലിശ നിരക്ക് 8.65 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായി കുറയ്ക്കും.
700 നും 749 നും സിബില്‍ സ്‌കോറുകളില്‍ 20 ബേസിസ് പോയിന്റ് കിഴിവ് നല്‍കുന്നു. പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായി കുറയ്ക്കുന്നു. അതേസമയം 1 നും 699 നും ഇടയില്‍ ക്രെഡിറ്റ് സ്‌കോറുള്ള അപേക്ഷകരുടെ ഭവനവായ്പകളുടെ പലിശ നിരക്കില്‍ മാറ്റമില്ല.