image

13 Oct 2022 9:00 AM

Aviation

10,000 ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്സ്

MyFin Desk

10,000 ജീവനക്കാരെ നിയമിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വെയ്സ്
X

Summary

ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി 10,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. ലോകകപ്പ് പ്രമാണിച്ചു ദോഹയിലേക്ക് വരുന്ന യാത്രക്കാരുടെ ഒഴുക്ക് കൈകാര്യം ചെയുന്നതിനാണ് പുതിയ റിക്രൂട്‌മെന്റ് നടത്തുന്നത്. ഇന്ത്യയിലും ഫിലിപ്പീന്‍സിലും മറ്റു രാജ്യങ്ങളിലുമായി സെപ്റ്റംബര്‍ അവസാനത്തോടെ റിക്രൂട്‌മെന്റ് നടത്താന്‍ ആരംഭിച്ചതായും എയര്‍വെ അറിയിച്ചു. നവംബര്‍ 20 നു ലോകകപ്പ് ആരംഭിക്കാനിരിക്കെ എത്ര ജീവനക്കരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ടൂര്‍ണമെന്റ് കാണാന്‍ അധികമായി എത്തുന്ന യാത്രക്കാര്‍ക്കായി ഖത്തര്‍ എയര്‍വെയ്സ് അവരുടെ ഷെഡ്യുളുകള്‍ 70 ശതമാനത്തോളം ക്രമീകരിക്കുകയും, മറ്റു ഫ്‌ളൈറ്റുകള്‍ […]


ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി 10,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. ലോകകപ്പ് പ്രമാണിച്ചു ദോഹയിലേക്ക് വരുന്ന യാത്രക്കാരുടെ ഒഴുക്ക് കൈകാര്യം ചെയുന്നതിനാണ് പുതിയ റിക്രൂട്‌മെന്റ് നടത്തുന്നത്. ഇന്ത്യയിലും ഫിലിപ്പീന്‍സിലും മറ്റു രാജ്യങ്ങളിലുമായി സെപ്റ്റംബര്‍ അവസാനത്തോടെ റിക്രൂട്‌മെന്റ് നടത്താന്‍ ആരംഭിച്ചതായും എയര്‍വെ അറിയിച്ചു.

നവംബര്‍ 20 നു ലോകകപ്പ് ആരംഭിക്കാനിരിക്കെ എത്ര ജീവനക്കരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ടൂര്‍ണമെന്റ് കാണാന്‍ അധികമായി എത്തുന്ന യാത്രക്കാര്‍ക്കായി ഖത്തര്‍ എയര്‍വെയ്സ് അവരുടെ ഷെഡ്യുളുകള്‍ 70 ശതമാനത്തോളം ക്രമീകരിക്കുകയും, മറ്റു ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയും ചെയ്തു.