11 Oct 2022 11:27 PM GMT
Summary
ഡെല്‍ഹി: ആധാര്‍ യുണീക് ഐഡി ലഭിച്ച് പത്ത് വര്‍ഷത്തിലേറെയായിട്ടും വിശദാംശങ്ങള്‍ പുതുക്കാത്ത ഉടമകളോട് ഐഡന്റിഫിക്കേഷനും റസിഡന്‍സ് പ്രൂഫ് രേഖകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടു. ആധാര്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായും ആധാര്‍ കേന്ദ്രങ്ങളിലും ഇത്തരം രേഖകള്‍ പുതുക്കാനാകുമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യമായ ഫീസ് അടച്ച് തിരിച്ചറിയല്‍ രേഖയും താമസ രേഖയും ഉപയോഗിച്ച് ഇത് പുതുക്കാനാകും. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫ് എന്നിവയിലൂടെയാണ് ആധാര്‍ പ്രോഗ്രാം വ്യക്തികളുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വ്യക്തികളുടെ പ്രധാന തിരിച്ചറിയല്‍ രേഖയായി […]
ഡെല്‍ഹി: ആധാര്‍ യുണീക് ഐഡി ലഭിച്ച് പത്ത് വര്‍ഷത്തിലേറെയായിട്ടും വിശദാംശങ്ങള്‍ പുതുക്കാത്ത ഉടമകളോട് ഐഡന്റിഫിക്കേഷനും റസിഡന്‍സ് പ്രൂഫ് രേഖകളും പുതുക്കണമെന്ന് യുഐഡിഎഐ ആവശ്യപ്പെട്ടു. ആധാര്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായും ആധാര്‍ കേന്ദ്രങ്ങളിലും ഇത്തരം രേഖകള്‍ പുതുക്കാനാകുമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യമായ ഫീസ് അടച്ച് തിരിച്ചറിയല്‍ രേഖയും താമസ രേഖയും ഉപയോഗിച്ച് ഇത് പുതുക്കാനാകും.
ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫ് എന്നിവയിലൂടെയാണ് ആധാര്‍ പ്രോഗ്രാം വ്യക്തികളുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വ്യക്തികളുടെ പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ പദ്ധതികളിലും സേവനങ്ങളിലും ആധാര്‍ നമ്പറാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും മറ്റും തിരിച്ചറിയല്‍ ആവശ്യങ്ങളിലെ അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിന് വ്യക്തികള്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു.