12 Oct 2022 4:47 AM
Summary
ആപ്പിള്‍ ഐഫോണുകളില്‍ 5ജി സേവനം ഡിസംബറില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ആവശ്യമായ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് ആപ്പിളിന്റെ പ്രസ്താവന. നെറ്റ്വര്‍ക്ക് മൂല്യനിര്‍ണ്ണയവും, ഗുണനിലവാരവും പ്രകടനവും സംബന്ധിച്ച പരിശോധനയും പൂര്‍ത്തിയായാലുടന്‍ ഐഫോണ്‍ ഉപേഭാക്താക്കള്‍ക്ക് 5ജി സേവനം ലഭിക്കും. നിലവില്‍ ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ എസ്ഇ മോഡലുകളും 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണ്. ഒക്ടോബര്‍ ഒന്ന് മുതലാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചത്.
ആപ്പിള്‍ ഐഫോണുകളില്‍ 5ജി സേവനം ഡിസംബറില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ആവശ്യമായ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഹാന്‍ഡ്‌സെറ്റ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് ആപ്പിളിന്റെ പ്രസ്താവന.
നെറ്റ്വര്‍ക്ക് മൂല്യനിര്‍ണ്ണയവും, ഗുണനിലവാരവും പ്രകടനവും സംബന്ധിച്ച പരിശോധനയും പൂര്‍ത്തിയായാലുടന്‍ ഐഫോണ്‍ ഉപേഭാക്താക്കള്‍ക്ക് 5ജി സേവനം ലഭിക്കും.
നിലവില്‍ ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ എസ്ഇ മോഡലുകളും 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളാണ്. ഒക്ടോബര്‍ ഒന്ന് മുതലാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ക്കുള്ള നടപടികള്‍ ആരംഭിച്ചത്.