image

7 Oct 2022 2:53 AM IST

Corporates

'ആഴ്ച്ചയില്‍ മൂന്നു ദിവസം ഓഫീസില്‍ വരണം': ജീവനക്കാരോട് വിപ്രോ

MyFin Desk

ആഴ്ച്ചയില്‍ മൂന്നു ദിവസം ഓഫീസില്‍ വരണം: ജീവനക്കാരോട് വിപ്രോ
X

Summary

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ജോലി ചെയ്യണമെന്ന് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി വിപ്രോ. ഒക്ടോബര്‍ 10 മുതല്‍ ഇത് നടപ്പാക്കണമെന്നും എന്നും കമ്പനി അറിയിച്ചു. ബുധനാഴ്ചകളില്‍ കമ്പനി തുറക്കില്ല എന്നും അത്യാവശ്യ ജോലികള്‍ ആണെങ്കില്‍ മാത്രമേ ബുധനാഴ്ച ജോലിചെയ്യാന്‍ അനുമതി ലഭിക്കൂ എന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. ഈ നീക്കം കമ്പനിയിലെ ടീം സ്പിരിറ്റ് കൂട്ടുന്നതിനും വര്‍ക്ക് ഫ്രം ഹോം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കും. കോവിഡ് വ്യാപനം ശക്തമായിരുന്ന 2020, 2021 വര്‍ഷങ്ങളില്‍ […]


ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഓഫീസില്‍ വന്ന് ജോലി ചെയ്യണമെന്ന് ഇന്ത്യയിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി വിപ്രോ. ഒക്ടോബര്‍ 10 മുതല്‍ ഇത് നടപ്പാക്കണമെന്നും എന്നും കമ്പനി അറിയിച്ചു. ബുധനാഴ്ചകളില്‍ കമ്പനി തുറക്കില്ല എന്നും അത്യാവശ്യ ജോലികള്‍ ആണെങ്കില്‍ മാത്രമേ ബുധനാഴ്ച ജോലിചെയ്യാന്‍ അനുമതി ലഭിക്കൂ എന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.

ഈ നീക്കം കമ്പനിയിലെ ടീം സ്പിരിറ്റ് കൂട്ടുന്നതിനും വര്‍ക്ക് ഫ്രം ഹോം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കും. കോവിഡ് വ്യാപനം ശക്തമായിരുന്ന 2020, 2021 വര്‍ഷങ്ങളില്‍ ഒട്ടുമിക്ക ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്തത.്

പിന്നീട് ഇവരെ തിരിച്ചു ഓഫീസില്‍ എത്തിക്കുന്നതിന് കമ്പനി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഓഫീസില്‍ വരണം എന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.