3 Oct 2022 7:10 AM
Summary
രാജ്യത്ത് 5ജി സേവനം വ്യാപിപ്പിക്കാനുള്ള ചുവടുവെപ്പുകള്‍ നടക്കുമ്പോള്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും മത്സരം കടുക്കുകയാണ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ വില്‍പന ശക്തമാക്കിയിരിക്കുന്ന സമയത്ത് കുറഞ്ഞ വിലയില്‍ 5ജി ഫോണ്‍ ഇറക്കുകയാണ് ഇന്ത്യന്‍ ബ്രാന്‍ഡായ ലാവ. ലാവയുടെ ഏറ്റവും പുതിയ മോഡലായ ലാവാ ബ്ലേസ് 5 ജി ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കിക്കൊണ്ടാണ് കമ്പനി മറ്റ് ബ്രാന്‍ഡുകളുമായി മത്സരത്തിനൊരുങ്ങുന്നത്. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ മൂന്നാം ദിവസം റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. […]
രാജ്യത്ത് 5ജി സേവനം വ്യാപിപ്പിക്കാനുള്ള ചുവടുവെപ്പുകള്‍ നടക്കുമ്പോള്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും മത്സരം കടുക്കുകയാണ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ വില്‍പന ശക്തമാക്കിയിരിക്കുന്ന സമയത്ത് കുറഞ്ഞ വിലയില്‍ 5ജി ഫോണ്‍ ഇറക്കുകയാണ് ഇന്ത്യന്‍ ബ്രാന്‍ഡായ ലാവ.
ലാവയുടെ ഏറ്റവും പുതിയ മോഡലായ ലാവാ ബ്ലേസ് 5 ജി ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കിക്കൊണ്ടാണ് കമ്പനി മറ്റ് ബ്രാന്‍ഡുകളുമായി മത്സരത്തിനൊരുങ്ങുന്നത്. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ മൂന്നാം ദിവസം റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ലാവാ ബ്ലേസ് 5ജി, പ്രത്യേകതകള്‍
ആന്‍ഡ്രോയിഡ് 12 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, മീഡിയടെക് ഡൈമന്‍സിറ്റി 700 ചിപ്സെറ്റ്, 5,000എംഎഎച്ച് ബാറ്ററി എന്നിവയാണ് ലാവാ ബ്ലേസ് 5ജി ഫോണിന്റെ പ്രധാന ഫീച്ചറുകള്‍. മോഡലിന് 10,000 രൂപയില്‍ താഴെയാകും വില ഇടുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ വില സംബന്ധിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
12,000 രൂപയ്ക്ക് ജിയോ 5ജി ഫോണ്‍ ഇറക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലാവയുടെ 5ജി ഫോണും മാര്‍ക്കറ്റിലെത്തുന്നത്. ബ്ലേസ് 5ജി മോഡലിന്റെ ബുക്കിങ് ഈ വര്‍ഷം ദീപാവലി മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.