1 Oct 2022 11:23 PM GMT
Summary
ഡെൽഹി: സെപ്റ്റംബറിൽ, ടാറ്റ മോട്ടോഴ്സിന്റെ മൊത്തം അഭ്യന്തര വില്പന 44 ശതമാനം വർധിച്ചു. കഴിഞ്ഞ മാസം മാത്രം 80,633 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2021 സെപ്റ്റംബറിൽ കമ്പനി 55,988 യൂണിറ്റുകളാണ് വ്യാപാരികൾക്ക് നൽകിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കു കാർ വില്പനയിൽ 85 ശതമാനത്തിന്റെ വർധനവാണ് ഈ മാസത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 25,730 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നത്. നെക്സൺ, പഞ്ച് എന്നീ മോഡലുകളുടെ റെക്കോർഡ് വില്പന ഉണ്ടായതിനാൽ കഴിഞ്ഞ മാസം 47,654 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്നും, […]
ഡെൽഹി: സെപ്റ്റംബറിൽ, ടാറ്റ മോട്ടോഴ്സിന്റെ മൊത്തം അഭ്യന്തര വില്പന 44 ശതമാനം വർധിച്ചു. കഴിഞ്ഞ മാസം മാത്രം 80,633 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
2021 സെപ്റ്റംബറിൽ കമ്പനി 55,988 യൂണിറ്റുകളാണ് വ്യാപാരികൾക്ക് നൽകിയത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കു കാർ വില്പനയിൽ 85 ശതമാനത്തിന്റെ വർധനവാണ് ഈ മാസത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 25,730 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നത്.
നെക്സൺ, പഞ്ച് എന്നീ മോഡലുകളുടെ റെക്കോർഡ് വില്പന ഉണ്ടായതിനാൽ കഴിഞ്ഞ മാസം 47,654 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്നും, ഇത് ഏറ്റവും ഉയർന്ന പ്രതിമാസ വില്പനയാണെന്നും മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.
ടിയാഗോ ഇ വി പുറത്തിറക്കിയതോടെ രാജ്യത്തുടനീളം ഇ വികൾക്ക് വൻതോതിലുള്ള സ്വീകരണം ലഭിച്ചുവെന്നും, മുന്നോട്ടു പോകുമ്പോൾ വിതരണം മെച്ചപ്പെടുത്തുന്നതിന്റെ ഫലമായി ഉത്സവ സീസണിൽ ശക്തമായ വില്പന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ വാഹനങ്ങൾ പുറത്തിറക്കുന്നത് 9 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 30,258 യൂണിറ്റുകൾ പുറത്തിറക്കിയത് ഇത്തവണ 32,979 യൂണിറ്റുകളായി.