30 Sep 2022 1:07 AM GMT
Summary
ഭവന വായ്പ എടുത്തിട്ടുള്ളവരാണോ നിങ്ങള്‍? എങ്കില്‍ കഴിഞ്ഞ മേയ് മുതല്‍ ഇങ്ങോട്ട് ആര്‍ബി ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം നിങ്ങളുടെ ഇഎം ഐയില്‍ എത്ര വര്‍ധനയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വെള്ളിയാഴ്ച ആര്‍ബിഐയുടെ പണനയ സമിതി മറ്റൊരു അര ശതമാനം കൂടി റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര ബാങ്ക് റിപ്പോയിൽ വരുത്തിയ ആകെ വർധന 1.9 ശതമാനമാണ്. ആര്‍ബി ഐ റിപ്പോയില്‍ വരുത്തുന്ന വര്‍ധന ഉടന്‍ തന്നെ ബാങ്കുകള്‍ വായ്പകളിലേക്ക് കൈമാറും. അങ്ങനെ നോക്കുമ്പോള്‍ വായ്പ […]
ഭവന വായ്പ എടുത്തിട്ടുള്ളവരാണോ നിങ്ങള്‍? എങ്കില്‍ കഴിഞ്ഞ മേയ് മുതല്‍ ഇങ്ങോട്ട് ആര്‍ബി ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം നിങ്ങളുടെ ഇഎം ഐയില്‍ എത്ര വര്‍ധനയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വെള്ളിയാഴ്ച ആര്‍ബിഐയുടെ പണനയ സമിതി മറ്റൊരു അര ശതമാനം കൂടി റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര ബാങ്ക് റിപ്പോയിൽ വരുത്തിയ ആകെ വർധന 1.9 ശതമാനമാണ്.
ആര്‍ബി ഐ റിപ്പോയില്‍ വരുത്തുന്ന വര്‍ധന ഉടന്‍ തന്നെ ബാങ്കുകള്‍ വായ്പകളിലേക്ക് കൈമാറും. അങ്ങനെ നോക്കുമ്പോള്‍ വായ്പ ഇഎംഐയില്‍ വലിയ വ്യത്യസമുണ്ടാകും.
ഈ കണക്ക് നോക്കാം
വെറുതെ ഒരു കണക്ക് പറയാം. 25 വര്‍ഷത്തേയ്ക്ക് 30 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അര ശതമാനം പലിശ വര്‍ധിപ്പിച്ചാല്‍ ഇഎംഐയില്‍ 1,000 രൂപ വരെ കൂടും. അതായത് വര്‍ഷം 12,000 രൂപ. ഇതുകൊണ്ട് ആകെ ബാങ്കിന് ഈ വായ്പയ്ക്ക് തിരിച്ചടയ്‌ക്കേണ്ട പലിശയില്‍ വര്‍ധന മാത്രം 3 ലക്ഷം രൂപ വരും. നോക്കുക, വര്‍ധന കേവലം അര ശതമാനമാണെങ്കിലും നമ്മുടെ പോക്കറ്റില്‍ നിന്ന് പോകുന്നത് 3 ലക്ഷം രൂപയായിരിക്കും. മേയ് മാസം മുതല്‍ ഇങ്ങോട്ട് നാല് തവണയായി രണ്ട് ശതമാനത്തിനടുത്താണ് റിപ്പോ ഉയര്‍ത്തിയത്. കൃത്യമായി പറഞ്ഞാല്‍ 1.9 ശതമാനം. ഇത് നിങ്ങളുടെ വായ്പകളുടെ മാസതിരിച്ചടവില്‍ എത്രയാകും ബാധ്യതയുണ്ടാക്കുക.
ഇനി പലിശാക്കാലം
ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ രണ്ട് വര്‍ഷമായി ചുരുങ്ങി വന്നിരുന്ന പലിശ നിരക്ക് സൈക്കിള്‍ തിരിച്ച് കറങ്ങാന്‍ തുടങ്ങിയത് മേയ് മുതലാണ്. മേയ്,ജൂണ്‍ മാസത്തിലെ വര്‍ധന ഇപ്പോള്‍ വായ്പകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിനകം വായ്പാ പലിശയില്‍ 1.5 ശതമനം വരെ വര്‍ധന വന്നിട്ടുണ്ട്. പുതിയ നിരക്ക് വരുന്നതോടെ വായ്പ പലിശയില്‍ 2.5 ശതമാനം വരെ വര്‍ധന വരാം. ഈ സാഹചര്യത്തതില്‍ വായ്പ തിരിച്ചടവില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പലിശ നിരക്കിലെ നേരിയ വര്‍ധന പോലും ഭവന-വാഹന വായ്പകളുടെ ഇഎംഐയില്‍ വലിയ തോതില്‍ ഉയര്‍ച്ചയുണ്ടാക്കും.
ഇ എം ഐ യില്‍ 3,716 രൂപ കൂടും
30 ലക്ഷം രൂപ 6.7 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷത്തേക്ക് വായ്പയായി എടുത്താല്‍ ഇഎംഐ 20,633 രൂപയാണ് അടയ്‌ക്കേണ്ടി വരിക. ആകെ അടയ്‌ക്കേണ്ട പലിശ തുക അപ്പോള്‍ 31,89,819 രൂപയാണ്. ഇതേ വായ്പക്ക് പലിശ നിരക്ക് 8.6 ആയി ഉയര്‍ന്നാല്‍ (അഞ്ച് മാസം കൊണ്ട് റിപ്പോ ഉയര്‍ത്തിയത് 1.9 ശതമാനം) ഇഎംഐ 24,359 രൂപയായി ഉയരും. ആകെ അടയ്‌ക്കേണ്ട പലിശ 43,07,794 രൂപയാണ്. മാസ തിരിച്ചടവില്‍ ഉള്ള അധികവ്യത്യാസം 3,716 രൂപയാണെങ്കിലും മൊത്തം വായ്പാ കാലയളവിലുള്ള പലിശ വ്യത്യാസം 1,117,975 രൂപ വരും.
കൂടുതല്‍ വായ്പ വലിയ മാസഗഢു
പലിശ നിരക്ക് കൂടുമ്പോഴുള്ള ഈ വ്യത്യാസം മാസതിരിച്ചടവില്‍ പ്രതിഫലിപ്പിക്കുകയോ കാലാവധി കൂട്ടുകയോ ആണ് ബാങ്കുകള്‍ ചെയ്യുന്നത്. ഒന്നിലധികം വായ്പകള്‍ ഉള്ളവരാണ് ഇന്ന് ഇടത്തട്ടുകാരില്‍ ഏറെയും. ഭവന വായ്പകള്‍ക്ക് പുറമേ വാഹന വായ്പ, സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പ തുടങ്ങിയ ബാധ്യതകളും അധികം പേര്‍ക്കുമുണ്ടാകും. എല്ലാ വായ്പകളിലും അധിക നിരക്ക് വര്‍ധന പ്രതിഫലിക്കും.