29 Sept 2022 9:40 AM
Summary
പ്രമുഖ ഫാർമ കമ്പനിയായ ലുപിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഇടിഞ്ഞു. യുഎസ് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ, മഹാരാഷ്ട്രയിലുള്ള താരാപുർ പ്ലാന്റിനെതിരെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വിലയിടിഞ്ഞത്. എഫ്ഡിഎ, മാർച്ച് 22 മുതൽ ഏപ്രിൽ 4 വരെയാണ് പരിശോധന നടത്തിയിരുന്നത്. ഗുണമേന്മയും, മാനദണ്ഡങ്ങളും സംബന്ധിച്ചാണ് ക്രമക്കേട് കണ്ടെത്തിയത്. എങ്കിലും, ഈ മുന്നറിയിപ്പ് മൂലം കമ്പനിയുടെ വിതരണത്തിലോ, നിലവിലുള്ള പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനത്തിലോ കാര്യമായ ആഘാതം ഉണ്ടാകില്ലായെന്നു കമ്പനി അറിയിച്ചു. എഫ്ഡിഎ ഉന്നയിച്ച ആശങ്കകൾ കമ്പനി പരിഹരിക്കുമെന്നും, […]
പ്രമുഖ ഫാർമ കമ്പനിയായ ലുപിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഇടിഞ്ഞു. യുഎസ് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ, മഹാരാഷ്ട്രയിലുള്ള താരാപുർ പ്ലാന്റിനെതിരെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വിലയിടിഞ്ഞത്. എഫ്ഡിഎ, മാർച്ച് 22 മുതൽ ഏപ്രിൽ 4 വരെയാണ് പരിശോധന നടത്തിയിരുന്നത്. ഗുണമേന്മയും, മാനദണ്ഡങ്ങളും സംബന്ധിച്ചാണ് ക്രമക്കേട് കണ്ടെത്തിയത്.
എങ്കിലും, ഈ മുന്നറിയിപ്പ് മൂലം കമ്പനിയുടെ വിതരണത്തിലോ, നിലവിലുള്ള പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനത്തിലോ കാര്യമായ ആഘാതം ഉണ്ടാകില്ലായെന്നു കമ്പനി അറിയിച്ചു. എഫ്ഡിഎ ഉന്നയിച്ച ആശങ്കകൾ കമ്പനി പരിഹരിക്കുമെന്നും, അതിനായി എഫ്ഡിഎയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഓഹരി ഇന്ന് 645 രൂപ വരെ താഴ്ന്നു. ഒടുവിൽ, 2.46 ശതമാനം നഷ്ടത്തിൽ 654 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.