27 Sep 2022 6:24 AM GMT
സാംസങ് ഇന്ത്യ-ആക്‌സിസ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
Wilson k Varghese
Summary
പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങും, ആക്സിസ് ബാങ്കും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു.
പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങും, ആക്സിസ് ബാങ്കും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു. സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് വര്‍ഷം മുഴുവനും എല്ലാ സാംസങ് ഉത്പന്നങ്ങളിലും സേവനങ്ങളിലും 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇഎംഐ, ഇഎംഐ ഇതര ഇടപാടുകളില്‍ നിലവിലുള്ള സാംസങ് ഓഫറുകള്‍ക്കും മുകളിലായിരിക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.
വിസ സിഗ്നേച്ചര്‍, വിസ ഇന്‍ഫിനിറ്റ് എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് രണ്ട് തരത്തിലുള്ള കാര്‍ഡുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. സിഗ്നേച്ചര്‍ വിഭാഗത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 2,500 രൂപ ക്യാഷ്ബാക്ക് പരിധിയില്‍ പ്രതിവര്‍ഷം 10,000 വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇന്‍ഫിനിറ്റ് വിഭാഗത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 5,000 രൂപ ക്യാഷ്ബാക്ക് പരിധിയില്‍ പ്രതിവര്‍ഷം 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
സിഗ്‌നേച്ചര്‍ വിഭാഗത്തിന് വാര്‍ഷിക ഫീസ് 500 രൂപയാണ്. ഇന്‍ഫിനിറ്റ് യ്ക്ക് 5,000 രൂപ. നികുതി പുറമെ. രണ്ട് കാര്‍ഡ് വിഭാഗത്തിലും ആദ്യത്തെ 3 ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇത് ലഭിക്കും. സിഗ്‌നേച്ചര്‍ വേരിയന്റ് കാര്‍ഡ് ഉടമകള്‍ക്ക് 500 രൂപ മൂല്യമുള്ള 2,500 പോയിന്റുകളും, ഇന്‍ഫിനിറ്റ് വേരിയന്റ് കാര്‍ഡ് ഉടമകള്‍ക്ക് 6,000 രൂപ മൂല്യമുള്ള 30,000 പോയിന്റുകളും ലഭിക്കും ആദ്യ ഘട്ട നേട്ടമായി ലഭിക്കും.