image

24 Sep 2022 5:52 AM GMT

Banking

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 400 രൂപ കുറഞ്ഞു

MyFin Bureau

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 400 രൂപ കുറഞ്ഞു
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 36,800 രൂപയായി (22 കാരറ്റ്). ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 400 രൂപ വര്‍ധിച്ച് 37,200 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 424 രൂപ കുറഞ്ഞ് 40,160 രൂപയിലെത്തി. 5,020 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 61.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 8 […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 36,800 രൂപയായി (22 കാരറ്റ്). ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം പവന് 400 രൂപ വര്‍ധിച്ച് 37,200 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 424 രൂപ കുറഞ്ഞ് 40,160 രൂപയിലെത്തി. 5,020 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 61.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 492 രൂപയായി.

ഓഹരികളിലെ കനത്ത ഇടിവ് മൂലം വെള്ളിയാഴ്ച്ച നിക്ഷേപകരുടെ നഷ്ടം 4.90 ലക്ഷം കോടി രൂപ. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 1,020.80 പോയിന്റ് അഥവാ 1.73 ശതമാനം ഇടിഞ്ഞ് 58,098.92 എന്ന നിലയിലെത്തി.

പകല്‍ സമയത്ത്, ഇത് 1,137.77 പോയിന്റ് അല്ലെങ്കില്‍ 1.92 ശതമാനം ഇടിഞ്ഞ് 57,981.95 ല്‍ എത്തി.

ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം വെള്ളിയാഴ്ച 4,90,162.55 കോടി രൂപ ഇടിഞ്ഞ് 2,76,64,566.79 കോടി രൂപയായി.