22 Sept 2022 10:30 PM
2022-23-ല്‍ ഇന്ത്യയുടെ ഖാരിഫ് അരി ഉത്പാദനം 6% കുറയാൻ സാധ്യത
MyFin Desk
Summary
ഡെല്‍ഹി: ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ പ്രധാന നെല്ല് ഉത്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് കൃഷി നാശമുണ്ടായത് മൂലം ഈ വര്‍ഷം ഖാരിഫ് സീസണില്‍ ഇന്ത്യയുടെ അരി ഉത്പാദനം 6 ശതമാനം കുറഞ്ഞ് 104.99 ദശലക്ഷം ടണ്ണായേക്കാമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. 2022-23 വിളവര്‍ഷത്തെ (ജൂലൈ-ജൂണ്‍) ഖാരിഫ് സീസണിലെ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റാണ് കൃഷി മന്ത്രാലയം പുറത്തുവിട്ടത്. 2021-22 വിള വര്‍ഷത്തിലെ ഖാരിഫ് സീസണില്‍ അരി ഉത്പാദനം 111.76 ദശലക്ഷം ടണ്ണായിരുന്നു. ഭക്ഷ്യധാന്യ ഉത്പാദനം […]
ഡെല്‍ഹി: ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടെ പ്രധാന നെല്ല് ഉത്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് കൃഷി നാശമുണ്ടായത് മൂലം ഈ വര്‍ഷം ഖാരിഫ് സീസണില്‍ ഇന്ത്യയുടെ അരി ഉത്പാദനം 6 ശതമാനം കുറഞ്ഞ് 104.99 ദശലക്ഷം ടണ്ണായേക്കാമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു.
2022-23 വിളവര്‍ഷത്തെ (ജൂലൈ-ജൂണ്‍) ഖാരിഫ് സീസണിലെ ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റാണ് കൃഷി മന്ത്രാലയം പുറത്തുവിട്ടത്.
2021-22 വിള വര്‍ഷത്തിലെ ഖാരിഫ് സീസണില്‍ അരി ഉത്പാദനം 111.76 ദശലക്ഷം ടണ്ണായിരുന്നു. ഭക്ഷ്യധാന്യ ഉത്പാദനം മുന്‍ സീസണിലെ 156.04 ദശലക്ഷം ടണ്ണില്‍ നിന്ന് 2022-23 ഖാരിഫ് സീസണില്‍ 149.92 ദശലക്ഷം ടണ്ണായി കുറയുമെന്ന് കണക്കാക്കുന്നു. നെല്‍വിത്ത് വിതച്ച സ്ഥലം മുന്‍വര്‍ഷത്തെ 417.93 ലക്ഷം ഹെക്ടറില്‍ നിന്ന് സെപ്റ്റംബര്‍ 16 വരെ ഏകദേശം 19 ലക്ഷം ഹെക്ടര്‍ കുറഞ്ഞ് 399.03 ലക്ഷം ഹെക്ടറായി.
ജൂണ്‍ മുതല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ച് ഒക്ടോബര്‍ മുതല്‍ വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഖാരിഫ് സീസണില്‍ വിതയ്ക്കല്‍ ആരംഭിക്കുന്നു.
നെല്‍കൃഷി പ്രധാനമായും ജാര്‍ഖണ്ഡില്‍ 9.37 ലക്ഷം ഹെക്ടറും, മധ്യപ്രദേശില്‍ 6.32 ലക്ഷം ഹെക്ടറും, പശ്ചിമ ബംഗാളില്‍ 3.65 ലക്ഷം ഹെക്ടറും, ഉത്തര്‍പ്രദേശില്‍ 2.48 ലക്ഷം ഹെക്ടറും, ബിഹാറില്‍ 1.97 ലക്ഷം ഹെക്ടറും കുറഞ്ഞു.
ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 85 ശതമാനവും ഈ സീസണില്‍ നിന്നാണ്.