21 Sep 2022 12:56 AM GMT
Summary
കാനഡയിലേക്ക് കുടിയേറുന്ന ആളുകള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമെന്ന സര്‍ക്കാര്‍ നയത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഇളവ് വന്നേക്കുമെന്ന് സൂചന. യുഎസിന് സമാനമായി രാജ്യത്തേക്ക് വരുന്ന എല്ലാവരും നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന് കനേഡിയന്‍ സര്‍ക്കാരും ഏതാനും മാസം മുന്‍പ് ഉത്തരവിറക്കിയിരുന്നു. കാനഡയ്ക്ക് പിന്നാലെ യുഎസും വാക്സിനേഷന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ കാനഡ കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. കാനഡയിലെ തൊഴിലാളി സമൂഹത്തിനിടയില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും നല്ലൊരു വിഭാഗം ആളുകളും […]
കാനഡയിലേക്ക് കുടിയേറുന്ന ആളുകള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമെന്ന സര്‍ക്കാര്‍ നയത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ഇളവ് വന്നേക്കുമെന്ന് സൂചന. യുഎസിന് സമാനമായി രാജ്യത്തേക്ക് വരുന്ന എല്ലാവരും നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന് കനേഡിയന്‍ സര്‍ക്കാരും ഏതാനും മാസം മുന്‍പ് ഉത്തരവിറക്കിയിരുന്നു. കാനഡയ്ക്ക് പിന്നാലെ യുഎസും വാക്സിനേഷന്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ കാനഡ കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. കാനഡയിലെ തൊഴിലാളി സമൂഹത്തിനിടയില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും നല്ലൊരു വിഭാഗം ആളുകളും റിട്ടയര്‍മെന്റിലേക്ക് പ്രവേശിച്ചതും വന്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇത് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായതായി ഇക്കഴിഞ്ഞ മെയ് മാസത്തെ ലേബര്‍ ഫോഴ്‌സ് സര്‍വേ സൂചിപ്പിക്കുന്നു.
താരതമ്യേന തൊഴിലില്ലായ്മ കുറവുള്ളതിനാലും, മികച്ച തൊഴില്‍ അന്തരീക്ഷമായതിനാലും കാനഡ പലരും തിരഞ്ഞെടുക്കുന്നുണ്ട്. ഈ വര്‍ഷം 4.3 ലക്ഷം പെര്‍മനെന്റ് റസിഡന്റ് വീസ നല്‍കാനാണു തീരുമാനം. പ്രൊഫഷണല്‍, സയന്റിഫിക്, ടെക്നിക്കല്‍ സേവനങ്ങള്‍, ഗതാഗതം, സംഭരണം, ധനകാര്യം, ഇന്‍ഷുറന്‍സ്, വിനോദം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെല്ലാം റെക്കോര്‍ഡ് ഒഴിവുകളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. താമസ സൗകര്യ-ഭക്ഷ്യ മേഖലയില്‍ തുടര്‍ച്ചായ 13 ാം മാസവും തൊഴിലവസരങ്ങള്‍ ഉയര്‍ന്ന നിരക്കിലാണ്.