image

18 Sept 2022 8:58 AM IST

News

വിന്‍ഡ്ഫാള്‍ ലാഭ നികുതി ഒഴിവാക്കണമെന്ന് ഒഎന്‍ജിസി

MyFin Desk

വിന്‍ഡ്ഫാള്‍ ലാഭ നികുതി ഒഴിവാക്കണമെന്ന് ഒഎന്‍ജിസി
X

Summary

  ഡെല്‍ഹി: ആഭ്യന്തര ക്രൂഡ് ഓയിലിന് ഈടാക്കുന്ന വിന്‍ഡ്ഫാള്‍ ലാഭ നികുതി ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഒഎന്‍ജിസി. ഇത് ഓഴിവാക്കുമ്പോള്‍ പകരം ഡിവിഡന്റ് റൂട്ട് ഉപയോഗിച്ച് ആഗോള ഊര്‍ജ്ജ വിലയിലെ മുന്നേറ്റത്തില്‍ നിന്നുള്ള നേട്ടം വരുമാനമാക്കണമെന്നും ഒഎന്‍ജിസി ആവശ്യപ്പെടുന്നു. റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണവാങ്ങുന്നതുവഴി ലാഭമുണ്ടാക്കുമ്പോഴാണ് ആഭ്യന്തര എണ്ണ ഉത്പാദന കമ്പനികളില്‍ നിന്ന് വിന്‍ഡ്ഫാള്‍ ലാഭ നികുതി ഈടാക്കുന്നത്. യുക്രെയ്ന്‍ സംഘര്‍ഷത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങള്‍ ഒഴിവാക്കിയ റഷ്യന്‍ ക്രൂഡ് ഓയില്‍ വിലക്കിഴിവ് വാങ്ങുന്നത് 35,000 കോടി രൂപ […]


ഡെല്‍ഹി: ആഭ്യന്തര ക്രൂഡ് ഓയിലിന് ഈടാക്കുന്ന വിന്‍ഡ്ഫാള്‍ ലാഭ നികുതി ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഒഎന്‍ജിസി. ഇത് ഓഴിവാക്കുമ്പോള്‍ പകരം ഡിവിഡന്റ് റൂട്ട് ഉപയോഗിച്ച് ആഗോള ഊര്‍ജ്ജ വിലയിലെ മുന്നേറ്റത്തില്‍ നിന്നുള്ള നേട്ടം വരുമാനമാക്കണമെന്നും ഒഎന്‍ജിസി ആവശ്യപ്പെടുന്നു.

റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണവാങ്ങുന്നതുവഴി ലാഭമുണ്ടാക്കുമ്പോഴാണ് ആഭ്യന്തര എണ്ണ ഉത്പാദന കമ്പനികളില്‍ നിന്ന് വിന്‍ഡ്ഫാള്‍ ലാഭ നികുതി ഈടാക്കുന്നത്.

യുക്രെയ്ന്‍ സംഘര്‍ഷത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങള്‍ ഒഴിവാക്കിയ റഷ്യന്‍ ക്രൂഡ് ഓയില്‍ വിലക്കിഴിവ് വാങ്ങുന്നത് 35,000 കോടി രൂപ ലാഭിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കണമെന്നുമാണ് ആവശ്യം. റഷ്യന്‍ എണ്ണ വാങ്ങുനത് വഴിയുള്ള ലാഭം ഇത്തരം പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു.