image

18 Sept 2022 7:39 AM IST

News

ആറ് കമ്പനികളുടെ വിപണി മൂല്യം 2 ലക്ഷം കോടി രൂപ ഇടിഞ്ഞു

MyFin Desk

ആറ് കമ്പനികളുടെ വിപണി മൂല്യം 2 ലക്ഷം കോടി രൂപ ഇടിഞ്ഞു
X

Summary

  ഡെല്‍ഹി: ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ആറും പോയ വാരം വിപണി മൂല്യത്തില്‍ 2,00,280.75 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 952.35 പോയിന്റാണ് ഇടിഞ്ഞത.് അഥവാ 1.59 ശതമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എന്നിവ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടപ്പോള്‍ ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി ട്രാന്‍സ്മിഷന്‍, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടത്തിലായിരുന്നു.   ടിസിഎസിന്റെ വിപണി മൂല്യം 76,346.11 കോടി […]


ഡെല്‍ഹി: ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ ആറും പോയ വാരം വിപണി മൂല്യത്തില്‍ 2,00,280.75 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 952.35 പോയിന്റാണ് ഇടിഞ്ഞത.് അഥവാ 1.59 ശതമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എന്നിവ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടപ്പോള്‍ ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി ട്രാന്‍സ്മിഷന്‍, ബജാജ് ഫിനാന്‍സ് എന്നിവ നേട്ടത്തിലായിരുന്നു.

ടിസിഎസിന്റെ വിപണി മൂല്യം 76,346.11 കോടി രൂപ കുറഞ്ഞ് 11,00,880.49 കോടി രൂപയായി. 5,80,312.32 കോടി രൂപയായി തുടരുന്ന ഇന്‍ഫോസിസിന് 55,831.53 കോടി രൂപ നഷ്ടപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 46,852.27 കോടി രൂപ കുറഞ്ഞ് 16,90,865.41 കോടി രൂപയിലും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 14,015.31 കോടി രൂപ ഇടിഞ്ഞ് 5,94,058.91 കോടി രൂപയിലുമെത്തി. എച്ച്ഡിഎഫ്‌സിയുടെ മൂല്യം 4,620.81 കോടി രൂപ കുറഞ്ഞ് 4,36,880.78 കോടി രൂപയായും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 2,614.72 കോടി രൂപ കുറഞ്ഞ് 8,31,239.46 കോടി രൂപയിലുമെത്തി.

17,719.6 കോടി രൂപ നേട്ടത്തോടെ അദാനി ട്രാന്‍സ്മിഷന്റെ വിപണി മൂല്യം 4,56,292.28 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 7,273.55 കോടി രൂപ ഉയര്‍ന്ന് 5,01,206.19 കോടി രൂപയായി. ബജാജ് ഫിനാന്‍സിന്റെ മൂല്യം 6,435.71 കോടി രൂപ ഉയര്‍ന്ന് 4,41,348.83 കോടി രൂപയും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 5,286.92 കോടി രൂപ ഉയര്‍ന്ന് 6,33,110.48 കോടി രൂപയുമായി. ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ റാങ്കിംഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും മുന്നില്‍.