16 Sep 2022 8:38 AM GMT
Summary
ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.51 ശതമാനം ഉയർന്നു. സുമന്ത് കത്പാലിയയെ മാനേജിങ് ഡയറക്ടർ ആയി വീണ്ടും നിയമിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. 2023 മാർച്ച് 24 മുതൽ 2026 മാർച്ച് 23 വരെ മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം. കത്പാലിയ 14 വർഷങ്ങൾക്കു മുൻപാണ് ഇൻഡസ്ഇൻഡ് ബാങ്കിൽ ചേർന്നത്. ഇൻഡസ്ഇൻഡ് ബാങ്കിൽ ചേരുന്നതിനു മുമ്പ് സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, എബിഎൻ എഎംആർഒ എന്നീ മൾട്ടിനാഷണൽ ബാങ്കുകളിലും പ്രവർത്തിച്ചിരുന്നു. 2020 മാർച്ച് […]
ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.51 ശതമാനം ഉയർന്നു. സുമന്ത് കത്പാലിയയെ മാനേജിങ് ഡയറക്ടർ ആയി വീണ്ടും നിയമിച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. 2023 മാർച്ച് 24 മുതൽ 2026 മാർച്ച് 23 വരെ മൂന്നു വർഷ കാലയളവിലേക്കാണ് നിയമനം.
കത്പാലിയ 14 വർഷങ്ങൾക്കു മുൻപാണ് ഇൻഡസ്ഇൻഡ് ബാങ്കിൽ ചേർന്നത്. ഇൻഡസ്ഇൻഡ് ബാങ്കിൽ ചേരുന്നതിനു മുമ്പ് സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, എബിഎൻ എഎംആർഒ എന്നീ മൾട്ടിനാഷണൽ ബാങ്കുകളിലും പ്രവർത്തിച്ചിരുന്നു. 2020 മാർച്ച് 24 മുതൽ ഇൻഡസിൻഡ് ബാങ്കിന്റെ എംഡിയും സിഇഒയും എന്ന നിലയിൽ, ബാങ്കിന്റെ കോർ എക്‌സിക്യൂട്ടീവ് ടീമിനെ അദ്ദേഹം നയിച്ചു. ഇത് ബാങ്കിന്റെ ബിസിനസ്സിൽ വഴിത്തിരിവുണ്ടാക്കാൻ സഹായിച്ചു. ഓഹരി ഇന്ന് 2.63 ശതമാനം നേട്ടത്തിൽ 1,227.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.