image

10 Sep 2022 4:55 AM GMT

Industries

ഹൈദരാബാദിൽ വീടുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു

MyFin Desk

ഹൈദരാബാദിൽ വീടുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു
X

Summary

ഹൈദരാബാദിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ രജിസ്ട്രേഷൻ വർഷികാടിസ്ഥാനത്തിൽ 36 ശതമാനം ഇടിഞ്ഞു. ഇത് 5181 യൂണിറ്റായി കുറഞ്ഞു.  2021 ഓഗസ്റ്റിൽ 8,144 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.  ഹൈദരാബാദ്, മെഡ്ചൽ മാൽകാജ്ഗിരി, രംഗ റെഡ്‌ഡി, സംഘ റെഡ്‌ഡി എന്നീ ജില്ലകൾ ഉൾപ്പെടുന്ന ഹൈദരാബാദ്  റെസിഡെൻഷ്യൽ വിപണിയിലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഭവന വില്പനയുടെ രജിസ്ട്രേഷനിൽ 44 ശതമാനം മെഡ്ചൽ മാൽകാജ്ഗിരിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ, 38 ശതമാനം  രംഗ റെഡ്‌ഡിയിലും റിപ്പോർട്ട് ചെയ്തു. 14 ശതമാനം മാത്രമാണ് ഹൈദരാബാദിൽ റിപ്പോർട്ട് ചെയ്തത്.   ഓഗസ്റ്റ് മാസത്തിൽ, ഇടപാട് നടത്തിയ വസ്തുവകകളുടെ ആകെ മൂല്യം  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 3809 കോടി രൂപയിൽ നിന്നും 2657.8 കോടി രൂപയായി കുറഞ്ഞു.  വർഷാരംഭം മുതൽ, ആകെ 46078 റെസിഡൻഷ്യൽ യൂണിറ്റുകളാണ് വിറ്റത്. […]


ഹൈദരാബാദിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ രജിസ്ട്രേഷൻ വർഷികാടിസ്ഥാനത്തിൽ 36 ശതമാനം ഇടിഞ്ഞു. ഇത് 5181 യൂണിറ്റായി കുറഞ്ഞു. 2021 ഓഗസ്റ്റിൽ 8,144 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഹൈദരാബാദ്, മെഡ്ചൽ മാൽകാജ്ഗിരി, രംഗ റെഡ്‌ഡി, സംഘ റെഡ്‌ഡി എന്നീ ജില്ലകൾ ഉൾപ്പെടുന്ന ഹൈദരാബാദ് റെസിഡെൻഷ്യൽ വിപണിയിലാണ് ഇത് റിപ്പോർട്ട് ചെയ്തത്.

ഭവന വില്പനയുടെ രജിസ്ട്രേഷനിൽ 44 ശതമാനം മെഡ്ചൽ മാൽകാജ്ഗിരിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ, 38 ശതമാനം രംഗ റെഡ്‌ഡിയിലും റിപ്പോർട്ട് ചെയ്തു. 14 ശതമാനം മാത്രമാണ് ഹൈദരാബാദിൽ റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് മാസത്തിൽ, ഇടപാട് നടത്തിയ വസ്തുവകകളുടെ ആകെ മൂല്യം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 3809 കോടി രൂപയിൽ നിന്നും 2657.8 കോടി രൂപയായി കുറഞ്ഞു. വർഷാരംഭം മുതൽ, ആകെ 46078 റെസിഡൻഷ്യൽ യൂണിറ്റുകളാണ് വിറ്റത്. മൊത്ത മൂല്യം 22680 കോടി രൂപയായി. വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞുവെങ്കിലും മാസാടിസ്ഥാനത്തിൽ 20 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തതെന്ന് നൈറ്റ് ഫ്രാങ്കിന്റെ മാനേജിങ് ഡയറക്ടർ ശിശിർ ബൈജൽ പറഞ്ഞു.

ഡാറ്റ പ്രകാരം, 2022 ഓഗസ്റ്റിലെ മൊത്തം വിൽപ്പനയുടെ 55 ശതമാനവും 25 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള വീടുകളുടെ വില്പനയാണ്. 2021 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 37 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.