image

10 Sep 2022 1:28 AM GMT

Automobile

ട്രക്ക് വിപണിക്ക് നാലു മടങ്ങ് വളർച്ചയുണ്ടാകുമെന്ന് നീതി ആയോഗ്

MyFin Desk

ട്രക്ക് വിപണിക്ക് നാലു മടങ്ങ് വളർച്ചയുണ്ടാകുമെന്ന് നീതി ആയോഗ്
X

Summary

രാജ്യത്ത്, ട്രക്കുകളുടെ വിപണിക്ക്  2050 ഓടെ നാലിരട്ടിയിലധികം വർദ്ധനവുണ്ടാകുമെന്നു നീതി ആയോഗ് റിപ്പോർട്ട്.  സീറോ എമിഷൻ ട്രക്കുകൾക്ക്, അനുകൂലമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുമെന്നും റിപ്പോർട്ട് പറയുന്നു.   റോഡ്  വഴിയുള്ള  ചരക്ക് ഗതാഗതം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിലവിൽ ഉള്ള 4 മില്യൺ ട്രക്കുകളിൽ നിന്നും, 2050 ആവുമ്പോഴേക്ക്  17 മില്യൺ ട്രക്കുകളായി ഉയരും. രാജ്യത്തെ ആഭ്യന്തര ചരക്കു നീക്കത്തിന്റെ 70 ശതമാനവും റോഡ് ഗതാഗതം വഴി ഹെവി, മീഡിയം ഡ്യൂട്ടി ട്രാക്കുകളിലൂടെയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  പ്രതി വര്ഷം 4.6  ബില്യൺ ടണ്ണിന്റെ ചരക്ക് റോഡ് മാർഗം  നടത്തുന്നുണ്ടെന്നും, 9.5 ലക്ഷം കോടി രൂപ ചെലവിൽ 2.2 ട്രില്യൺ […]


രാജ്യത്ത്, ട്രക്കുകളുടെ വിപണിക്ക് 2050 ഓടെ നാലിരട്ടിയിലധികം വർദ്ധനവുണ്ടാകുമെന്നു നീതി ആയോഗ് റിപ്പോർട്ട്. സീറോ എമിഷൻ ട്രക്കുകൾക്ക്, അനുകൂലമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുമെന്നും റിപ്പോർട്ട് പറയുന്നു.

റോഡ് വഴിയുള്ള ചരക്ക് ഗതാഗതം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, നിലവിൽ ഉള്ള 4 മില്യൺ ട്രക്കുകളിൽ നിന്നും, 2050 ആവുമ്പോഴേക്ക് 17 മില്യൺ ട്രക്കുകളായി ഉയരും. രാജ്യത്തെ ആഭ്യന്തര ചരക്കു നീക്കത്തിന്റെ 70 ശതമാനവും റോഡ് ഗതാഗതം വഴി ഹെവി, മീഡിയം ഡ്യൂട്ടി ട്രാക്കുകളിലൂടെയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതി വര്ഷം 4.6 ബില്യൺ ടണ്ണിന്റെ ചരക്ക് റോഡ് മാർഗം നടത്തുന്നുണ്ടെന്നും, 9.5 ലക്ഷം കോടി രൂപ ചെലവിൽ 2.2 ട്രില്യൺ ടൺ കിലോമീറ്റർ (ടൺ-കിലോമീറ്റർ) ഗതാഗത ഡിമാൻഡ് ഉണ്ടാവുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരവൽക്കരണം, ജനസംഖ്യാ വർധനവ്, ഇ-കൊമേഴ്‌സിന്റെ വർദ്ധനവ്, വരുമാന നിലവാരം എന്നിവയ്‌ക്കൊപ്പം ചരക്കുകളുടെ ഡിമാൻഡ് വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഈ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, അനുബന്ധ റോഡ് ചരക്ക് ഗതാഗതം 2050 ഓടെ 9.6 ട്രില്യൺ ടൺ-കിലോമീറ്ററായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് ട്രക്കുകൾ (BET-കൾ), ഫ്യുവൽ സെൽ ഇലക്ട്രിക് ട്രക്കുകൾ (FCET-കൾ) എന്നിവയുൾപ്പെടുന്ന സീറോ-എമിഷൻ ട്രക്കുകൾ (ZETs) ക്കു പ്രവർത്തന ചെലവ് കുറവാണ്. ഗതാഗത ചെലവ് രാജ്യത്തിൻറെ ജി ഡി പിയുടെ 14 ശതമാനം ഉണ്ട്. ഡീസൽ ഇന്ധനച്ചെലവ് ഗതാഗതച്ചെലവിന്റെ ഭൂരിഭാഗവും വഹിക്കുന്നതിനാൽ, സീറോ-എമിഷൻ ട്രക്കുകൾ കൂടുതൽ കൊണ്ട് വരുന്നതിലൂടെ അനുബന്ധ ഇന്ധന ചെലവ് 46 ശതമാനം വരെ കുറക്കാനാകുമെന്നും ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് അനുകൂലമാണെന്നും റിപ്പോർട്ട് പറയുന്നു. മത്സര ക്ഷമതയും, സാങ്കേതിക മികവും ഉള്ളതിനാൽ 2050 ൽ വിറ്റഴിക്കുന്ന 10 ട്രക്കുകളിൽ 9 എണ്ണവും സീറോ-എമിഷൻ ട്രക്കുകൾ ആയിരിക്കുമെന്നും റിപ്പോർട്ട് പറഞ്ഞു.