image

7 Sep 2022 6:08 AM GMT

Lifestyle

ഡിമാന്‍ൻറ് കുറയുന്നു, ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു

MyFin Desk

ഡിമാന്‍ൻറ് കുറയുന്നു, ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു
X

Summary

ഡെല്‍ഹി: വികസിത രാജ്യങ്ങളില്‍ നിന്നും യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിൽ  നിന്നുമുള്ള ഡിമാന്‍ഡ് കുറയുന്നത് എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളുടെ കയറ്റുമതിയെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വരും മാസങ്ങളില്‍ ആഗോള സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ കയറ്റുമതിയെ ഇത് ഗുരുതരമായി ബാധിക്കും. ആഗോള പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ചൈന-തായ്വാന്‍ പ്രതിസന്ധി, വിതരണ തടസ്സങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഡിമാന്‍ഡ് കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. ഏപ്രിലില്‍ പുറത്തിറക്കിയ വേള്‍ഡ് […]


ഡെല്‍ഹി: വികസിത രാജ്യങ്ങളില്‍ നിന്നും യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിൽ നിന്നുമുള്ള ഡിമാന്‍ഡ് കുറയുന്നത് എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളുടെ കയറ്റുമതിയെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വരും മാസങ്ങളില്‍ ആഗോള സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ കയറ്റുമതിയെ ഇത് ഗുരുതരമായി ബാധിക്കും. ആഗോള പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ചൈന-തായ്വാന്‍ പ്രതിസന്ധി, വിതരണ തടസ്സങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഡിമാന്‍ഡ് കുറയുന്നതിലേക്ക് നയിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.
ഏപ്രിലില്‍ പുറത്തിറക്കിയ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രവചനമനുസരിച്ച് പ്രധാനമായും റഷ്യ- ഉക്രെയ്ന്‍ യുദ്ധം മൂലം ലോക ചരക്ക് വ്യാപാരത്തിന്റെ അളവ് നേരത്തെ പ്രവചിച്ച 4.7 ശതമാനത്തില്‍ നിന്ന് 2022 ല്‍ 3 ശതമാനത്തിലേക്ക് കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) 2022-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി-20 ചരക്ക് വ്യാപാര വളര്‍ച്ച മൂല്യം ഗണ്യമായി കുറഞ്ഞതായി പ്രസ്താവിച്ചു.
ഓഗസ്റ്റില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 1.15 ശതമാനം കുറഞ്ഞ് 33 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഇതേ മാസത്തെ ഇറക്കുമതിയില്‍ 37 ശതമാനം വര്‍ധനയുണ്ടായതിനാല്‍ വ്യാപാര കമ്മി ഇരട്ടിയായി 28.68 ബില്യണ്‍ ഡോളറായി. എഞ്ചിനീയറിംഗ്, രത്‌നങ്ങളും ആഭരണങ്ങളും, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ മേഖലകളില്‍ മോശം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് സെപ്റ്റംബര്‍-നവംബര്‍ കാലയളവ് കയറ്റുമതിക്ക് വെല്ലുവിളിയായിരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.