image

5 Sep 2022 5:03 AM GMT

Financial Services

വ്യാജ ചൈനീസ് ആപ്പുകൾക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ നിന്നൊഴിഞ്ഞ് പേടിഎം

MyFin Desk

വ്യാജ ചൈനീസ് ആപ്പുകൾക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ നിന്നൊഴിഞ്ഞ് പേടിഎം
X

Summary

ഡെല്‍ഹി: ഒന്നിനൊന്ന് പുറകേയായി ചൈനീസ് വായ്പാ ആപ്പുകളെ പൂട്ടിക്കൊണ്ടിരിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച ഫണ്ടുകളൊന്നും പേടിഎമ്മിന്റേയോ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളുടേയോ അല്ലെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി.. പേടിഎം ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്. 'ചില വ്യാപാരികളെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി, ഞങ്ങള്‍ പേയ്മെന്റ് പ്രോസസ്സിംഗ് സൊല്യൂഷനുകള്‍ നല്‍കുന്ന ചില വ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ആരാഞ്ഞിട്ടുണ്ട്. പക്ഷെ ഈ വ്യാപാരികള്‍ സ്വതന്ത്ര സ്ഥാപനങ്ങളാണെന്നും അവയൊന്നും ഞങ്ങളുടെ […]


ഡെല്‍ഹി: ഒന്നിനൊന്ന് പുറകേയായി ചൈനീസ് വായ്പാ ആപ്പുകളെ പൂട്ടിക്കൊണ്ടിരിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച ഫണ്ടുകളൊന്നും പേടിഎമ്മിന്റേയോ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളുടേയോ അല്ലെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി..

പേടിഎം ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്.

'ചില വ്യാപാരികളെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി, ഞങ്ങള്‍ പേയ്മെന്റ് പ്രോസസ്സിംഗ് സൊല്യൂഷനുകള്‍ നല്‍കുന്ന ചില വ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി ആരാഞ്ഞിട്ടുണ്ട്. പക്ഷെ ഈ വ്യാപാരികള്‍ സ്വതന്ത്ര സ്ഥാപനങ്ങളാണെന്നും അവയൊന്നും ഞങ്ങളുടെ ഗ്രൂപ്പ് എന്റിറ്റികളല്ലെന്നും വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു," പേടിഎം പറയുന്നു.

സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിത വായ്പകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി റേസര്‍പേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്മെന്റ് ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിഎന്ന് ഇന്നലെ വാർത്ത പരന്നിരുന്നു.

ബെംഗളൂരുവിൽ ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

പ്രസ്തുത സ്ഥാപനങ്ങള്‍ വിവിധ മര്‍ച്ചന്റ് ഐഡികളും, ബാങ്ക് അക്കൗണ്ടുകളും വഴി നേടിയ 17 കോടി രൂപ കഴിഞ്ഞ ദിസവങ്ങളില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തതായി അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.

അതേസമയം ഇഡി നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട വ്യാപാര സ്ഥാപനങ്ങളുടെ മര്‍ച്ചന്റ് ഐഡികളില്‍ നിശ്ചിത തുക മരവിപ്പിക്കാന്‍ ഇഡി ആവശ്യപ്പെട്ടതായി പേടിഎം അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് ഇഡി അന്വേഷണം.

ഈ ലോണ്‍ ആപ്പ് (അപ്ലിക്കേഷന്‍) കമ്പനികള്‍ ഉപഭോക്താക്കളുടെ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുകയും അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമായി നിരവധി കേസുകളാണ് പോലീസില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്താണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത്തരത്തിലുള്ള പല കമ്പനികളും വ്യാജ വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

തുടർന്ന്‌ വായിക്കുക:

https://www.myfinpoint.com/lead-story/2022/09/05/chinese-loan-apps-case-ed-raids-razorpay-paytm-cashfree/