image

4 Sep 2022 9:49 PM GMT

Buy/Sell/Hold

കോള്‍ ഇന്ത്യ ഓഹരി വാങ്ങാം: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

Bijith R

കോള്‍ ഇന്ത്യ ഓഹരി വാങ്ങാം: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
X

Summary

കമ്പനി: കോള്‍ ഇന്ത്യ ശുപാർശ : വാങ്ങുക നിലവിലെ വിപണി വില : 229.20 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കൊച്ചി: പകര്‍ച്ചവ്യാധിയില്‍ നിന്ന് ലോകം കരകയറുകയും യൂറോപ്പ് റഷ്യന്‍ വാതകത്തില്‍ നിന്ന് പുനരുപയോഗിക്കാവുന്ന (ദീര്‍ഘകാലാടിസ്ഥാനത്തില്‍) ഇന്ധനത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ ആഗോളമായി തന്നെ കല്‍ക്കരിയുടെ ആവശ്യം സമീപകാലത്ത് ശക്തമായി തുടരുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രതീക്ഷിക്കുന്നു. ചൈനയില്‍ ചൂട് തരംഗം തുടരുന്നതിനാല്‍ ജലവൈദ്യുത ഉത്പാദനം ഇനിയും കുറയുമെന്നും അത് താപ കല്‍ക്കരിയെ […]


കമ്പനി: കോള്‍ ഇന്ത്യ

ശുപാർശ : വാങ്ങുക

നിലവിലെ വിപണി വില : 229.20 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

കൊച്ചി: പകര്‍ച്ചവ്യാധിയില്‍ നിന്ന് ലോകം കരകയറുകയും യൂറോപ്പ് റഷ്യന്‍ വാതകത്തില്‍ നിന്ന് പുനരുപയോഗിക്കാവുന്ന (ദീര്‍ഘകാലാടിസ്ഥാനത്തില്‍) ഇന്ധനത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ ആഗോളമായി തന്നെ കല്‍ക്കരിയുടെ ആവശ്യം സമീപകാലത്ത് ശക്തമായി തുടരുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രതീക്ഷിക്കുന്നു.

ചൈനയില്‍ ചൂട് തരംഗം തുടരുന്നതിനാല്‍ ജലവൈദ്യുത ഉത്പാദനം ഇനിയും കുറയുമെന്നും അത് താപ കല്‍ക്കരിയെ ആശ്രയിക്കുന്നത് വർധിക്കാൻ ഇടയാക്കുമെന്നും ബ്രോക്കറേജ് കണക്കുകൂട്ടുന്നു. കൂടാതെ, റഷ്യന്‍ വാതകത്തില്‍ നിന്ന് മാറാനുള്ള ശ്രമത്തില്‍ യൂറോപ്പിലെ താപ വൈദ്യുതച നിലയങ്ങള്‍ വീണ്ടും തുറക്കുന്നത് തുടരുകയും ശേഷിക്കുന്ന താപ വൈദ്യുത നിലയങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുകയും ചെയ്യും. ഈ പ്രക്രിയയില്‍ താപ കല്‍ക്കരിയുടെ ആവശ്യം വര്‍ധിക്കും.

ഇന്ത്യയുടെ കല്‍ക്കരി ഉപഭോഗവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ സമീപകാലത്ത് താപ കല്‍ക്കരി ഇറക്കുമതിയും വര്‍ധിക്കും. യൂറോപ്പ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൂടുതല്‍ കല്‍ക്കരി വാങ്ങുന്നത് തുടരുന്നതിനാല്‍, ഇന്ത്യയിലെ തുറമുഖ അധിഷ്ഠിത പവര്‍ പ്ലാന്റുകള്‍ അടച്ചിടുകയോ കുറഞ്ഞ ശേഷിയിൽ പ്രവര്‍ത്തിക്കുകയോ ചെയ്യുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. ഇത് ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ആഭ്യന്തര കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തും. തന്മൂലം ആഭ്യന്തര കല്‍ക്കരിയുടെ ആവശ്യകത വർധിക്കാൻ ഇടയുണ്ട്.

കല്‍ക്കരിയുടെ ഭൂരിഭാഗവും വൈദ്യുതി മേഖലയിലേക്ക് തിരിച്ചുവിട്ടതിനാല്‍ ലേലത്തിനുള്ള കല്‍ക്കരി ലഭ്യത ഗണ്യമായി കുറഞ്ഞു. ഇതുമൂലം 2023 സാമ്പത്തിക വര്‍ഷത്തിലെ ഇ- ലേല പ്രീമിയം മൂന്നക്കത്തില്‍ തുടരുമെന്ന് മോത്തിലാല്‍ ഓസ്വാളിലെ വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

ഇ-ലേല പരിഷ്‌കാരങ്ങള്‍ എല്ലാ എഫ്എസ്എ ഇതര (ഇന്ധന വിതരണ കരാറുകള്‍) വാങ്ങുന്നവരെയും ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നു. ഇത് മത്സരം വര്‍ധിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കല്‍ക്കരിയുടെ വില ഉയരുന്നത് ഈ കല്‍ക്കരിയുടെ ആഭ്യന്തര ഉപഭോക്താക്കളെ ആഭ്യന്തര കല്‍ക്കരിയിലേക്ക് മാറാന്‍ പ്രേരിപ്പിക്കും.