5 Sep 2022 1:22 AM GMT
Summary
ഡെല്‍ഹി: എഡ്ടെക് കമ്പനിയായ ബൈജൂസ് ഒരാഴ്ചയ്ക്കുള്ളില്‍ 500 മില്യണ്‍ ഡോളര്‍ (ഏകദേശം 3,900 കോടി രൂപ) സമാഹരിക്കാന്‍ സാധ്യതയുണ്ടെന്ന് സ്വകാര്യ വൃത്തങ്ങള്‍ അറിയിച്ചു. യുഎസിലെ ഏറ്റെടുക്കലിനായി ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ കമ്പനിയുടെ ഓഹരിമൂല്യം 23 ബില്യൺ ഡോളർ ആകുമെന്നാണ് കണക്കാക്കുന്നത്. അബുദാബി സോവറിന്‍ വെല്‍ത്ത് ഫണ്ടിൽ (എസ്ഡബ്ല്യുഎഫ്) നിന്ന് 400-500 മില്യണ്‍ ഡോളറും ഖത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയിൽ (ക്യുഐഎ) നിന്ന് 250-350 മില്യണ്‍ ഡോളറും സമാഹരിക്കാനാണ് പദ്ധതി. യുഎസ് ആസ്ഥാനമായുള്ള […]
ഡെല്‍ഹി: എഡ്ടെക് കമ്പനിയായ ബൈജൂസ് ഒരാഴ്ചയ്ക്കുള്ളില്‍ 500 മില്യണ്‍ ഡോളര്‍ (ഏകദേശം 3,900 കോടി രൂപ) സമാഹരിക്കാന്‍ സാധ്യതയുണ്ടെന്ന് സ്വകാര്യ വൃത്തങ്ങള്‍ അറിയിച്ചു. യുഎസിലെ ഏറ്റെടുക്കലിനായി ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടെ കമ്പനിയുടെ ഓഹരിമൂല്യം 23 ബില്യൺ ഡോളർ ആകുമെന്നാണ് കണക്കാക്കുന്നത്.
അബുദാബി സോവറിന്‍ വെല്‍ത്ത് ഫണ്ടിൽ (എസ്ഡബ്ല്യുഎഫ്) നിന്ന് 400-500 മില്യണ്‍ ഡോളറും ഖത്തർ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയിൽ (ക്യുഐഎ) നിന്ന് 250-350 മില്യണ്‍ ഡോളറും സമാഹരിക്കാനാണ് പദ്ധതി.
യുഎസ് ആസ്ഥാനമായുള്ള റീഡിംഗ് പ്ലാറ്റ്ഫോമായ എപിക് 500 മില്യണ്‍ ഡോളറിനും കോഡിംഗ് സൈറ്റായ ടിങ്കറിനെ 200 മില്യണ്‍ ഡോളറിനും കമ്പനി ഏറ്റെടുതിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഗ്രേറ്റ് ലേണിംഗ് 200 മില്യണ്‍ ഡോളറിനും ഓസ്ട്രിയയിലെ മാത്തമാറ്റിക്സ് ഓപ്പറേറ്റര്‍ ജിയോജിബ്ദ്ര ഏകദേശം 100 മില്യണ്‍ ഡോളറിനും ബൈജൂസിന്റെ മറ്റ് വിദേശ ഏറ്റെടുക്കലുകളില്‍ ഉള്‍പ്പെടുന്നു.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി തുടങ്ങിയവയുടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന എഡ്എക്സ് (edX) പോലുള്ള പ്ലാറ്റ്ഫോമുകള്‍ നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള 2 യു (2U) വുമായി ബൈജൂസ് സജീവ ചര്‍ച്ചയിലാണ്.
മാർച്ചിൽ കമ്പനി 800 ബില്യൺ ഡോളർ സമാഹരിച്ചതായി പ്രഖ്യാപിച്ചതിൽ സുമേരു വെഞ്ചുർസ് (Sumeru Ventures) ഒക്‌ഷോട്ട് (Oxshott) എന്നിവയിൽ നിന്നുമുള്ള 250 മില്യൺ ഡോളർ ഇതുവരെ ലഭിച്ചിട്ടില്ല എന്നത് പ്രസ്‌താവ്യമാണ്.