1 Sep 2022 1:50 AM GMT
Summary
ഡെല്‍ഹി: ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 50 ശതമാനത്തിലധികം കുറഞ്ഞ് 2022 ജൂലൈയില്‍ 1.11 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കി. ഔട്ട്വേര്‍ഡ് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റില്‍ (ഒഎഫ്ഡിഐ) ആഭ്യന്തര കമ്പനികള്‍ 2021 ജൂലൈയില്‍ ഇക്വിറ്റി, ലോണ്‍, ഗ്യാരന്റി ഇഷ്യൂവന്‍സുകള്‍ എന്നിവയുടെ രൂപത്തില്‍ 2.56 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിരുന്നു. 2022 ജൂലൈയില്‍ ഇന്ത്യന്‍ ബിസിനസുകള്‍ ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ വഴി 579.15 മില്യണ്‍ യുഎസ് ഡോളറും വായ്പയായി 193.21 മില്യണ്‍ ഡോളറും അവരുടെ വിദേശ സംരംഭങ്ങള്‍ക്ക് ഗ്യാരന്റി നല്‍കിയ […]
ഡെല്‍ഹി: ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 50 ശതമാനത്തിലധികം കുറഞ്ഞ് 2022 ജൂലൈയില്‍ 1.11 ബില്യണ്‍ ഡോളറായതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കി.
ഔട്ട്വേര്‍ഡ് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റില്‍ (ഒഎഫ്ഡിഐ) ആഭ്യന്തര കമ്പനികള്‍ 2021 ജൂലൈയില്‍ ഇക്വിറ്റി, ലോണ്‍, ഗ്യാരന്റി ഇഷ്യൂവന്‍സുകള്‍ എന്നിവയുടെ രൂപത്തില്‍ 2.56 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിരുന്നു. 2022 ജൂലൈയില്‍ ഇന്ത്യന്‍ ബിസിനസുകള്‍ ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ വഴി 579.15 മില്യണ്‍ യുഎസ് ഡോളറും വായ്പയായി 193.21 മില്യണ്‍ ഡോളറും അവരുടെ വിദേശ സംരംഭങ്ങള്‍ക്ക് ഗ്യാരന്റി നല്‍കിയ 337.49 മില്യണ്‍ യുഎസ് ഡോളറും നിക്ഷേപിച്ചു.
പ്രധാന നിക്ഷേപകരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സിംഗപ്പൂരിലെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ ഉപസ്ഥാപനത്തില്‍ 160 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് യുകെയിലെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ബിസിനസിലെ യൂണിറ്റില്‍ 40.74 മില്യണ്‍ യുഎസ് ഡോളറും, രവീന്ദ്ര എനര്‍ജി യുഎഇയിലെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള യൂണിറ്റില്‍ 33 മില്യണ്‍ ഡോളറും നിക്ഷേപിച്ചു.